അതിഥിതൊഴിലാളികളെ സംഘടിപ്പിച്ചതിന് സി.ഐ.ടി.യു നേതാവിനെതിരെ കേസ്
text_fieldsപട്ടാമ്പി: അതിഥി തൊഴിലാളികളെ സംഘടിപ്പിച്ചതിന് സി.ഐ.ടി.യു നേതാവിനെതിരെ കേസ്. പട്ടാമ്പി സി.ഐ.ടി.യു യൂണിയൻ ഡിവ ിഷൻ സെക്രട്ടറി സക്കീർ ഹുസൈനെതിരെയാണ് കേസെടുത്തത്. പായിപ്പാട്ട് അതിഥി െതാഴിലാളികൾ സംഘടിച്ചതിന് പിന്നാല െ പട്ടാമ്പിയിലും തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. ഞായറാഴ്ച രാവിലെ 11ഒാടെ പള്ളിപ്പുറം റോഡിൽ നാനൂറോളം തൊഴിലാളികൾ പ്രതിഷേധവുമായി ഒത്തുകൂടുകയായിരുന്നു. തുടർന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ, നഗരസഭ ചെയർമാൻ കെ.എസ്.ബി.എ. തങ്ങൾ, സബ് കലക്ടർ അർജുൻ പാണ്ഡ്യൻ, തഹസിൽദാർ കെ.ആർ. പ്രസന്നകുമാർ എന്നിവർ സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിച്ചിരുന്നു.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് സ്വദേശത്തേക്ക് മടങ്ങാൻ ട്രെയിൻ ഏർപ്പെടുത്തിയെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ച സംഭവത്തിൽ മലപ്പുറം എടവണ്ണയിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.