പ്രവർത്തന സമയം കുറച്ചാൽ തിരക്ക് കുറയുമോ, അതോ കൂടുമോ? സമയം നോക്കി പടരുന്ന കോവിഡ് അതെവിടെയാണ്; വൈറലായി പോസ്റ്റ്
text_fieldsസംസ്ഥാനത്ത് നടപ്പാക്കിയിരിക്കുന്ന കോവിഡ് നിയന്ത്രണങ്ങളുടെ അശാസ്ത്രീയത ചോദ്യം ചെയ്യുന്ന പോസ്റ്റ് വൈറലായി. അവശ്യ സാധന വിൽപ്പന കേന്ദ്രങ്ങളുടേയും ബാങ്ക് പോലുള്ള അവശ്യ സേവനങ്ങളുടേയും പ്രവർത്തന സമയം കുറച്ചാൽ തിരക്ക് കൂടുകയല്ലേ ഉള്ളൂ എന്ന ചോദ്യമാണ് ഫേസ്ബുക്ക് പോസ്റ്റ് ഉയർത്തുന്നത്. വിദേശരാജ്യങ്ങളിലും മറ്റും തിരക്കുകുറക്കാൻ കൂടുതൽ സമയം പ്രവർത്തിക്കുക എന്ന മാർഗമാണ് സ്വീകരിച്ചതെന്നും പോസ്റ്റ് പറയുന്നു. പോസ്റ്റിനെ പിന്തുണച്ച് നിരവധി പേരാണ് എത്തിയത്.
'ഈ വൈറസ് സമൂഹത്തിൽ എത്തിയിട്ട് ഒന്നര വർഷങ്ങൾ കഴിഞ്ഞു. എന്നിട്ടും നമ്മൾ പാഠം പഠിക്കുന്നില്ല എന്നതാണ് സങ്കടകരം. റോഡിെൻറ ഒരു ഭാഗത്ത് കണ്ടൈൻമെൻറ് സോണും മറുഭാഗത്ത് ഫ്രീ സോണും എന്നതാണ് ഞാൻ കണ്ട അതിമനോഹരമായ യൂട്ടോപ്യൻ രീതി. കടകളുടെ പ്രവർത്തന ദിവസങ്ങൾ കുറക്കുമ്പോൾ അവിടങ്ങളിൽ തിരക്ക് കൂടും എന്ന് അനുഭവങ്ങളിൽ നിന്നും നാം പഠിക്കുന്നില്ലെങ്കിൽ പിന്നെ സ്വയം കൊറോണ കണ്ടറിഞ്ഞ് ഒഴിവായി തരേണ്ടി വരും. കോവിഡ് കഴിഞ്ഞ് എന്തെങ്കിലും ചെയ്യാം എന്നാണ് ആരെങ്കിലും കരുതുന്നതെങ്കിൽ കോവിഡ് കഴിയുന്ന ഒരാവസ്ഥയെക്കുറിച്ച് ചിന്തിക്കാതിരിക്കുക എന്നതാണ് സാമാന്യബുദ്ധി ഉള്ളവർ പറഞ്ഞു കൊടുക്കേണ്ടത്'-ഒരാൾ കുറിച്ചു.
എന്നാൽ പോസ്റ്റിൽ പറയുന്ന ചില കാര്യങ്ങൾ യുക്തിപരമല്ലെന്നും വിമർശനം ഉയർന്നിട്ടുണ്ട്. ബസിൽ സഞ്ചരിക്കുന്നവരുടെ എണ്ണത്തിലും ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിലുമൊക്കെ വരുത്തിയിരിക്കുന്ന നിയന്ത്രണം അതാത് ഇടങ്ങളിൽ പടരുന്ന കോവിഡിനെ നിയന്ത്രിക്കാൻ മാത്രമല്ല എന്നതാണ് ഇവരുടെ വാദം. ആളുകൾ കൂടുതലായി പുറത്തിറങ്ങുന്നതിനേയും സഞ്ചരിക്കുന്നതിനേയുമൊക്കെ തടയാൻ ഇത്തരം നിയന്ത്രണങ്ങൾകൊണ്ട് സാധിക്കും. തടസങ്ങളില്ലാതെ സഞ്ചരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ കഴിഞ്ഞാൽ എത്രപേർ നിയന്ത്രണം പാലിക്കാൻ തയ്യാറാകും എന്നാണ് മറുവാദക്കാർ പറയുന്നത്. പോസ്റ്റിെൻറ പൂർണരൂപം താഴെ.
1. ആഴ്ചയിൽ ആറ് ദിവസം പ്രവർത്തിക്കേണ്ട ബാങ്കുകൾ, മൂന്ന് ദിവസം മാത്രം പ്രവർത്തിച്ചാൽ തിരക്ക് കൂടുമോ അതോ കുറയുമോ? ഇത് മൂലം കോവിഡ് വ്യാപനം കൂടുമോ കുറയുമോ?
2. ആഴ്ചയിൽ അഞ്ച് ദിവസം യാതൊരു നിയന്ത്രണങ്ങളും ഇല്ലാതിരുന്നിട്ട് ശനിയും ഞായറും ലോക്ഡൗൺ നടത്തിയാൽ കൊറോണ പടരാതിരിക്കുമോ?
3. ഒരു KSRTC ബസ്സിൽ 50 പേർ യാത്ര ചെയ്താൽ ഉണ്ടാകാത്ത കൊറോണ, ആരാധനാലയങ്ങളിൽ 15 പേരിൽ കൂടിയാൽ പടരുമോ?
4. ഒരു ബാങ്കിലോ മറ്റേതെങ്കിലും സ്ഥാപനങ്ങൾക്കുള്ളിലോ ഒരു സമയം 5 പേരെ മാത്രം കടത്തിവിടുമ്പോൾ പുറത്ത് കാത്ത് നിൽക്കുന്ന 50 പേരിൽ കൊറോണ വരില്ലേ?
5. മറ്റൊരു സ്ഥാപനത്തിലും എത്ര പേർ കൂടിയാലും പടരാത്ത കൊറോണ ഒരു ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നവരെ മാത്രം തെരഞ്ഞു പിടിക്കുമോ?
പല യൂറോപ്യൻ രാജ്യങ്ങളിലും കോവിഡ് കാലത്ത് കടകളുടെ പ്രവർത്തന സമയം അർധരാത്രി വരെ ദീർഘിപ്പിക്കുകയും,
ഒഴിവു ദിവസങ്ങൾ എടുത്തു കളയുകയും ചെയ്യുകയാണുണ്ടായത്.തന്മൂലം തിരക്ക് കൂട്ടാതെ സാധനങ്ങൾ വാങ്ങിക്കാം.
യൂറോപ്യൻ രാജ്യങ്ങൾ ഓഫീസുകളുടെയും ബാങ്കുകളുടെയും പ്രവർത്തന സമയവും ദീർഘിപ്പിച്ചു.
എന്നാൽ ഇവിടെ നോക്കൂ.
തിങ്കളുണ്ടെങ്കിൽ ചൊവ്വ ഒഴിവ്,
ബുധൻ ഉണ്ടെങ്കിൽ വ്യാഴം ഒഴിവ്,
ചില ഓഫീസുകളിൽ 25 ശതമാനം സ്റ്റാഫ്...
മറ്റ് ചില ഓഫീസുകളിൽ 50 ശതമാനം സ്റ്റാഫ്...
ശനി, ഞായർ സമ്പൂർണ്ണ ബന്ദ്.
അതു പോലെ രാത്രി ഏഴ് മണിക്ക് കൂലിപ്പണിക്കാരും ഓഫീസ് ജീവനക്കാരും സാധനങ്ങൾ വാങ്ങാൻ തിരക്കു കൂട്ടുമ്പോൾ കടകളടക്കാനും,സാധനങ്ങൾ എടുത്തു വെയ്ക്കാനും കച്ചവടക്കാർ വെപ്രാളപ്പെടുന്നത് കാണുമ്പോൾ നാടിെൻറ ഭരണാധികാരം ഒരു തമാശയായി തോന്നുന്നു.
ഒന്നോ രണ്ടോ മിനുട്ട് വൈകിയാൽ ഉള്ള പിഴ അവർക്ക് തലക്ക് മീതെയുള്ള വാളായി ആടുന്നു. പിഴയടപ്പിക്കാനാണോ രോഗ പ്രതിരോധത്തിനാണോ മുൻതൂക്കം?
അടയ്ക്കുന്ന സമയം എട്ടോ ഒമ്പതോ ആക്കിയാൽ എന്താണ് പ്രശ്നം ?
ആവശ്യക്കാർ എന്തായാലും ഓഫീസുകളിലും അങ്ങാടിയിലും മറ്റും വരും.
അപ്പോൾ പ്രവർത്തന സമയവും, ദിനങ്ങളും കൂട്ടുകയും അതിനനുസരിച്ച് അതത് ജീവനക്കാരെയും വർധിപ്പിക്കുകയും ചെയ്താൽ തിരക്ക് കുറയുകയല്ലേ ചെയ്യുക?
അതോ വൈറോളജിയിലും, സോഷ്യൽ ബിഹേവിയറിലും ഉന്നത വിദ്യാഭ്യാസവും ഡോക്ടറേറ്റും ഇല്ലാത്തവർക്കു വേണ്ടി ഉള്ളവർ തീരുമാനമെടുക്കുന്നത് കൊണ്ട് തോന്നുന്നതോ ?
ഇതാര് തീരുമാനിക്കുന്നു?
പണിയെടുക്കാൻ മടിയുളള ഉദ്യോഗസ്ഥ ലോബി തീരുമാനിക്കുന്നു....
സങ്കടം എന്താന്ന് വെച്ചാൽ ആന മണ്ടത്തരം ഉപദേശിക്കുന്ന ഈ ഉപദേശികൾക്ക് നമ്മൾ നൽകുന്ന നികുതിയിൽ നിന്നും ലക്ഷങ്ങൾ ശമ്പളം നൽകുന്നതാണ്.
ആരോട് പറയാൻ?
പടു പമ്പര വിഡ്ഡിത്തരം അല്ലേ ഇപ്പോൾ ചെയ്യുന്നത്?
ഇതിനൊക്കെ പുറമേ പിന്നെ ഒരു സ്പെഷ്യൽ സാധനം കൂടി സർക്കാർ വക ഇറങ്ങിയിട്ടുണ്ട്.
രാത്രി കർഫ്യു.
ഇത് എന്തിന്?
രാത്രിയാണോ വൈറസ്സ് വെളിയില് ഇറങ്ങുന്നത്?
രോഗം പിടിപെടാൻ രണ്ടു സെക്കൻഡ് മതി, അതിനു ശനി / ഞായറ് കണക്കൊന്നും ഇല്ല, എപ്പോഴും ഒരു പോലെയാണ്.
ഒരു സമയ ക്ലിപ്തതയും വെച്ചില്ല എങ്കിൽ ഏറ്റവും സൂക്ഷ്മതയുള്ളവർ തിരക്ക് കുറഞ്ഞ രാത്രി സമയമെങ്കിലും കടയിൽ പൊയ്ക്കോളും
പക്ഷേ ....
എന്ത് പക്ഷേ...
അനുഭവിക്കുക തന്നെ.
പല രാജ്യങ്ങളും കൊറോണ മുക്തമായി കഴിഞ്ഞു. നമ്മളിപ്പോഴും മൂന്നാം തരംഗം കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.