സംസ്ഥാനത്ത് 16 പേർക്ക് കൂടി കോവിഡ്; മൂന്നുപേർക്ക് രോഗബാധ സമ്പർക്കത്തിലൂടെ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 16 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വയനാട് അഞ്ച്, മലപ്പുറം നാല്, ആലപ്പുഴ, കോഴിക്കോട് രണ്ടുവീതം, കൊല്ലം, പാലക്കാട്, കാസർകോട് ഒന്നുവീതവുമാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. അതേസമയം, വെള്ളിയാഴ്ച ആരും രോഗമുക്തി നേടിയിട്ടില്ല.
ഏഴുപേർ വിദേശത്തുനിന്നെത്തിയവരാണ്. തമിഴ്നാട്ടിൽ നിന്നെത്തിയ നാലുപേർക്കും മുംബൈയിൽനിന്നെത്തിയ രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നുപേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. ഇതുവരെ 576 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 80 പേർ ഇപ്പോൾ ചികിത്സയിലാണ്.
48,825 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.48287 പേർ വീടുകളിലും 538 പേർ ആശുപത്രികളിലുമാണ്. ഇന്നുമാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റവും കൂടുതൽ ആളുകളെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മലപ്പുറം ജില്ലയിലാണ്. 36 പേരെയാണ് വെള്ളിയാഴ്ച മലപ്പുറത്ത് മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോഴിക്കോട് 17, കാസർകോട് 16 പേരെയും ആശുപത്രിയിൽപ്രവേശിപ്പിച്ചു. വൈറസ് ബാധിച്ച് ഏറ്റവും കൂടുതൽ പേർ ചികിത്സയിൽ കഴിയുന്നത് വയനാട് ജില്ലയിലാണ്. 19 പേരാണ് വയനാട്ടിൽ ചികിത്സയിലുള്ളത്. ഇതുവരെ 42201 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 40639 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.
സെൻറിനൽ സർവൈലൻസിൻെറ ഭാഗമായി മുൻഗണന വിഭാഗത്തിൽപ്പെട്ട 4630 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 4424 നെഗറ്റീവായി. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 16 ആണ്. ഇന്നുവരെയുള്ള 576 കേസുകളിൽ വിദേശത്തുനിന്ന് വന്ന 311 പേർക്ക് കോവിഡ് കണ്ടെത്തി. എട്ടുപേർ വിദേശികളാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്നുവന്ന 70 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 187 പേർക്ക് രോഗം സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.