സംസ്ഥാനത്ത് ഏഴു ജില്ലകൾ അടച്ചിടാൻ കേന്ദ്ര നിർദേശം
text_fieldsതിരുവനന്തപുരം: കോവിഡ് പടരുന്നതിൻെറ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏഴു ജില്ലകൾ അടച്ചിടാൻ കേന്ദ്ര നിർദേശം. അവശ്യ സേവനങ്ങൾ മാത്രമായിരിക്കും ഈ ജില്ലകളിൽ ലഭ്യമാകുക.
കോവിഡ് സ്ഥിരീകരിച്ച ജില്ലകളാണ് അടച്ചിടാൻ കേന്ദ്രം നിർദേശിക്കുന്നത്. കാസർകോട്, കണ്ണൂർ, മലപ്പുറം, എറണാകുളം, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളാണ് അടച്ചിടേണ്ടത്. എന്നാൽ, പൂർണമായി അടച്ചിടേണ്ട സാഹചര്യമില്ലെന്നും നിയന്ത്രണങ്ങൾ കർശനമായി പാലിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഒാഫീസ് അറിയിച്ചു.
യാത്രാനിയന്ത്രണം കർശനമാക്കും. രാജ്യത്ത് ആകെ 75 ജില്ലകൾ അടച്ചിടാനാണ് കേന്ദ്രം നിർദേശം നൽകിയത്. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച 75 ജില്ലകളാണ് അടച്ചിടുക. നിയന്ത്രണം മാർച്ച് 31 വരെയായിരിക്കും. പൊതുഗതാഗത സംവിധാനം നിർത്തലാക്കും. അന്തർസംസ്ഥാന ഗതാഗതവും നിരോധിച്ചു. കെ.എസ്.ആർ.ടി.സി ദീർഘദൂര സർവിസുകൾ നിർത്തിവെക്കും. മാർച്ച് 31 വരെ ട്രെയിൻ ഗതാഗതവും റദ്ദാക്കിയിരുന്നു.
ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്നതിന് തടസമുണ്ടാകില്ല. നാളെ മുതലായിരിക്കും തീരുമാനം നടപ്പിലാക്കുക. നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങിയാൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യും.
സംസ്ഥാനത്തെ സ്പിന്നിങ് മില്ലുകൾ അടച്ചിടും. നാലായിരേത്താളം സ്പിന്നിങ് മില്ലുകളാണ് പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.