വെല്ലുവിളി സാമൂഹ്യവ്യാപനം, സമ്പർക്ക ശൃംഖലയിൽ പിടിമുറുക്കുന്നു
text_fieldsതിരുവനന്തപുരം: പ്രതിരോധപ്രവർത്തനങ്ങൾ സുസജ്ജമെങ്കിലും കോവിഡ് ബാധയുടെ സാമൂ ഹ്യവ്യാപനം തടയുന്നതാണ് ആരോഗ്യവകുപ്പിന് മുന്നിലുള്ള വലിയ വെല്ലുവിളി. കടുത്ത നി യന്ത്രണങ്ങൾ ഏർപ്പെടുത്തിയും സംവിധാനങ്ങൾ കൂടുതൽ കർശനമാക്കിയും സാമൂഹ്യവ്യാപന ത്തിനെതിരെ പഴുതടച്ച നീക്കങ്ങളാണ് ആരോഗ്യവകുപ്പ് ആരംഭിച്ചത്.
സംസ്ഥാനത്ത് ആദ്യം വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് വിദേശത്തു നിന്നെത്തിയവർക്കാണ്. ഇത് പകരാതിരിക്കാനുള്ള ശ്രമങ്ങൾ വിജയിക്കുകയും ചെയ്തു. രണ്ടാം ഘട്ടത്തിൽ പക്ഷേ വിദേശത്ത് നിന്നെത്തിയവർക്ക് ബാധിച്ചുവെന്ന് മാത്രമല്ല, പ്രേദശികമായി വൈറസ് പകരുകയും ചെയ്തു.
ഇൗ രണ്ട് വിഭാഗങ്ങളുടെയും സമ്പർക്ക ശൃംഖല പൂർണമായും കണ്ടെത്തി നിരീക്ഷണത്തിലാക്കിയിെല്ലങ്കിൽ സാമൂഹ്യവ്യാപനമെന്ന അപകടകരമായ മൂന്നാം ഘട്ടത്തിലേക്ക് കാര്യങ്ങൾ വഴിമാറും. വിദേശത്തു കോവിഡ് ബാധിത മേഖലയിൽ പട്ടണങ്ങൾ തന്നെ അടച്ചിടേണ്ട സ്ഥിതിയുണ്ടായത് സാമൂഹ്യവ്യാപനം മൂലമാണ്. എന്നാൽ നിലവിലെ നിർദേശങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കുമെങ്കിൽ രണ്ടാം ഘട്ടത്തിൽ തന്നെ ൈവറസിനെ അതിജീവിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ആരോഗ്യ വകുപ്പ്.
ഇറ്റലിയിൽ നിന്നുള്ള കുടുംബത്തിെൻറ പ്രാഥമിക സമ്പർക്ക ശൃംഖല മിക്കവാറും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ഇവരുടെയെല്ലാം സമ്പർക്കങ്ങൾ കണ്ടുപിടിക്കണം. ഇറ്റലിയിൽ നിന്നുള്ളവർക്ക് ഇൗ മാസം ഏഴിന് രോഗബാധ സ്ഥിരീകരിച്ചതോടെ ഇവരുമായി അടുത്ത ബന്ധമുള്ളവരെയെല്ലാം സാധ്യമാകും വേഗം പൊതുസമ്പർക്കങ്ങളൊഴിവാക്കി നിരീക്ഷണത്തിലെത്തിക്കാൻ കഴിഞ്ഞത് ഗുണകരമാണെന്നാണ് വിലയിരുത്തൽ. കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കുന്നത് തടയാൻ ഇതുവഴി കഴിയും. ചൊവ്വാഴ്ച മുതൽ ഏർപ്പെടുത്തിയ സാമൂഹ്യ നിയന്ത്രണങ്ങളും സഹായകരമാവുമെന്നാണ് പ്രതീക്ഷ.
മാർച്ച് ഒന്ന് മുതലാണ് വിമാനത്താവളങ്ങളിൽ ഇറ്റലിയിൽ നിന്നുള്ളവരെ നിർബന്ധിത സ്വഭാവത്തിൽ നേരിട്ട് നിരീക്ഷണത്തിലേക്ക് മാറ്റിത്തുടങ്ങിയത്. അതുവരെ ചൈനയിൽ നിന്നുള്ളവർക്കാണു ജാഗ്രത നിർദേശമുണ്ടായിരുന്നത്. ഇറ്റലിയിൽ നിന്നുള്ള കുടുംബമെത്തിയത് ഫെബ്രുവരി 29നാണ്. സമാനസ്വഭാവത്തിൽ ഇൗ ദിവസമോ മുേമ്പാ ഇറ്റലിയിൽ നിന്നെത്തി നിരീക്ഷണ വലയത്തിൽ പെടാതെ കടന്നവരുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.