സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കോവിഡ്; 971 സമ്പർക്കം
text_fields
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 1195 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 971 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഇതിൽ 71 പേർ ഉറവിടം അറിയാത്ത രോഗികളാണ്. ചൊവ്വാഴ്ച 1083 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് ബാധിതരിൽ വിദേശത്തുനിന്നും വന്നവർ 66ഉം മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവർ 125 ഉം ആണ്. 13 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.
ഏഴുമരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് ചോമ്പാല പുരുേഷാത്തമൻ (66), കോഴിക്കോട് ഫറൂക്കിലെ പ്രഭാകരൻ (73), കോഴിേക്കാട് കക്കട്ടിൽ മരക്കാർ കുട്ടി (70), കൊല്ലം വെളിനല്ലൂർ അബ്ദുസ്സലാം(58), കണ്ണൂർ ഇരിക്കൂർ യശോദ(59), കാസർകോട് ഉടുമ്പുന്തല അസൈനാർ ഹാജി (76), എറണാകുളം തൃക്കാക്കര ജോർജ് ദേവസ്സി (83) എന്നിവരാണ് കോവിഡ് മൂലം മരണപ്പെട്ടത്.
സംസ്ഥാനത്ത് ഇന്ന് 1234 പേർ രോഗമുക്തരായതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് ബാധിതർ ജില്ല തിരിച്ച്:
തിരുവനന്തപുരം -274
കാസർകോട്-128
മലപ്പുറം-167
കൊല്ലം-30
പത്തനംതിട്ട-37
കോട്ടയം-51
ഇടുക്കി-39
ആലപ്പുഴ-108
എറണാകുളം-120
തൃശൂർ-86
പാലക്കാട്-41
കോഴിക്കോട്-39
കണ്ണൂർ-61
വയനാട്-14
നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം- 528
കൊല്ലം-49
പത്തനംതിട്ട-46
ആലപ്പുഴ-60
കോട്ടയം-47
ഇടുക്കി-58
എറണാകുളം-35
തൃശ്ശൂര്‍-51
പാലക്കാട്-13
മലപ്പുറം-77
കോഴിക്കോട്- 72
വയനാട്-40
കണ്ണൂര്‍-53
കാസര്‍കോട്-105
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.