രണ്ടുപേർക്ക് കോവിഡ് ബാധിച്ചത് സമ്പർക്കത്തിലൂടെ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച ഏഴുപേരിൽ രണ്ടുപേർക്ക് രോഗബാധ സമ്പർക്കത്തിലൂടെ. വയനാട് ജില്ലയിലെ രണ്ടുപേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. തൃശൂരിലെയും മലപ്പുറത്തെയും രോഗികൾ ഏഴാം തീയതിയിലെ അബൂദബി- കൊച്ചി വിമാനത്തിലെത്തിയവരാണ്.
തമിഴ്നാട്ടിൽ കോവിഡ് പടർന്നുപിടിച്ച കോയേമ്പടിൽനിന്നെത്തിയ ആളാണ് ഇന്ന് രോഗം സ്ഥിരീകരിച്ച വയനാട്ടിലെ മൂന്നാമത്തെ രോഗി. എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത് അഞ്ചുവയസുകാരനാണ്. നേരത്തേ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ മകനാണ്.
വയനാട്ടിലെ മൂന്നുരോഗികൾക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. സുൽത്താൻ ബത്തേരിക്കടുത്ത് ചീരാൽ, മാനന്തവാടി, മീനങ്ങാടി സ്വദേശികൾക്കാണ് വയനാട്ടിൽ ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. മൂന്നുപേരും ക്വാറൻറീനിലായിരുന്നു. മറ്റുള്ളവരുമായി സമ്പർക്കം പുലർത്തിയിരുന്നില്ലെന്നും വയനാട് ജില്ല ഭരണകൂടം അറിയിച്ചു.
സംസ്ഥാനത്ത് 20 പേരാണ് ഇപ്പോൾ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഒരു ഇടവേളക്ക് ശേഷമാണ് കേരളത്തിൽ ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.