കോവിഡ് 19: സംസ്ഥാനത്ത് കനത്ത ജാഗ്രത; 592 പേര് നിരീക്ഷണത്തില്‍
text_fieldsതിരുവനന്തപുരം: കോവിഡ് -19 ബാധയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി 592 പേര് നിരീക ്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ്. ഇവരില്‍ 546 പേര് വീടുകളിലും 46 പേര് ആശുപത്രികളിലു ം നിരീക്ഷണത്തിലാണ്. വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന 14 പേരെ പരിഷ്കരിച്ച മാര്‍ഗരേഖപ്രകാരം വെള്ളിയാഴ്ച ഒഴിവാക്കി.
സംശയാസ്പദമായവരുടെ 631 സാമ്പിളുകള്‍ എന്‍.ഐ.വിയില്‍ പരിശോധനക്ക് അയച്ചു. 579 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും ആരോഗ്യനിലയില്‍ ആശങ്കക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.