പ്രസവത്തിനെത്തിയ സ്ത്രീക്ക് കോവിഡ്; കൊല്ലത്ത് ആശുപത്രി അടച്ചു
text_fieldsകൊല്ലം: പ്രസവത്തിനെത്തിയ സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി അടച്ചു. ജില്ല ആശുപത്രിയോട് ചേർന്ന വിക്ടോറിയ ആശുപത്രിയാണ് താൽകാലികമായി അടച്ചത്. അണുവിമുക്തമാക്കിയ ശേഷം മാത്രമേ ഇനി ആശുപത്രി തുറക്കൂ.
ഇവിടെ പ്രസവ ശസ്ത്രക്രിയ നടത്തിയ സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി ആശുപത്രി പൂട്ടിയത്. തുടർന്ന് ഡോക്ടർമാർ ഉൾപ്പെടെ ആശുപത്രിയിലെ മുഴുവൻ ജീവനക്കാരെയും നിരീക്ഷണത്തിലാക്കി.
കോവിഡ് ഹോട്ട്സ്പോട്ടായ കല്ലുവാതുക്കൽ സ്വദേശിയായ യുവതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. യുവതിയുടെ ആദ്യപരിശോധന ഫലം നെഗറ്റീവായിരുന്നു. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
തിയേറ്റർ, വാർഡ് എന്നിവയാണ് അണുവിമുക്തമാക്കുന്നത്. അതിനാൽ പകരം സംവിധാനം ഏർപ്പെടുത്തി. അടിയന്തിര പ്രസവം വേണ്ടി വന്നാൽ നിലവിൽ ആശുപത്രിയിൽ സംവിധാനം ഉണ്ടാവും. കൊട്ടാരക്കര, പുനലൂർ, കരുനാഗപ്പള്ളി ആശാമം ഇ.എസ്.ഐ, കുണ്ടറ ആശുപത്രികളിൽ പകരം സംവിധാനം ഏർപ്പെടുത്തി. വിക്ടോറിയയിൽ എത്തുന്ന അത്യാവശ്യ ചികിത്സ വേണ്ട രോഗികളെ ആംബുലൻസിൽ മറ്റ് ആശുപത്രികളിൽ എത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.