കൊല്ലത്ത് കോവിഡ് സ്ഥിരീകരിച്ചത് ബ്ലോക്ക് പഞ്ചായത്ത് അംഗമായ ആരോഗ്യ പ്രവര്‍ത്തകക്ക്
text_fieldsകൊല്ലം: ജില്ലയില്‍ ഞായറാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചത് ആരോഗ്യപ്രവര്‍ത്തകക്ക്. 42 കാരിയായ ഇവര്‍ കല്ലുവാതുക്കല്‍ സ്വദേശിനിയാണ്. ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ ഇവര്‍ ആശ പ്രവര്‍ത്തകയുമാണ്. ഇവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജിൽ ചികിത്സയിലാണ്. റാന്‍ഡം പരിശോധനയിലൂടെയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
നേരത്തെ ചാത്തന്നൂരില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ മൂന്നുപേരും രോഗമുക്തി നേടുകയും ചെയ്തു.
സംസ്ഥാനത്ത് 14 പേര്‍ക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചള്ളത്. മലപ്പുറത്ത് നാലുപേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള രണ്ടു പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.