കോവിഡ് സ്ഥിരീകരിച്ചെന്ന് ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് പ്രചരിപ്പിച്ചതായി പരാതി
text_fieldsമാവൂർ: കോവിഡ് രോഗബാധ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനുമുമ്പ് സാമൂഹികമാധ്യമങ്ങളിലൂടെ ശബ്ദസന്ദേശം പ്രചരിപ്പിച്ചതായി പരാതി. മാവൂരിലെ വ്യാപാരി നേതാവിനെതിരെയാണ് പരാതി.
വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച അഞ്ചു വയസ്സുകാരെൻറ മാതാവാണ് ഇതുസംബന്ധിച്ച് കലക്ടർക്കും സിറ്റി പൊലീസ് കമീഷണർക്കും പരാതി നൽകിയത്. ബുധനാഴ്ച ഉച്ചക്കാണ് വ്യാപാരികളുടെ വാട്സ്ആപ് ഗ്രൂപ്പിൽ ശബ്ദസന്ദേശം ഇട്ടത്.
എന്നാൽ, വ്യാഴാഴ്ചയാണ് പോസിറ്റിവ് ആയെന്ന ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. കുട്ടിയുടെ സ്ഥലവും വയസ്സും വ്യക്തമാക്കിയായിരുന്നു വാട്സ്ആപ് സന്ദേശം. തുടർന്ന് സന്ദേശം വ്യാപകമായി പ്രചരിക്കുകയായിരുന്നു.
ഇതേതുടർന്ന് ആളുകൾ നിരന്തരം വിളിക്കുകയും വീടിനടുത്ത് എത്തിനോക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ശബ്ദസന്ദേശത്തിലൂടെ കുടുംബത്തെ അപമാനിച്ചതിന് നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതി.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.