'ഈ മാസ്ക് നിധി പോലെ സൂക്ഷിക്കും' - വൈറലായി എറണാകുളം കലക്ടറുടെ പോസ്റ്റ്
text_fieldsകൊച്ചി: ''അവരുടെ മനസ് പോലെ വർണ ശബളമാണ് ഈ മാസ്കുകൾ. ഈ കൊറോണ കാലം അതിജീവിച്ചതിനു ശേഷവും കഴുകി വൃത്തിയാക്കി ഒരു നി ധി പോലെ ഞാൻ ഈ മാസ്ക് സൂക്ഷിക്കാൻ ആഗ്രഹിക്കുന്നു"- എറണാകുളം ജില്ലാ കലക്ടർ എസ്. സുഹാസ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അ ക്കൗണ്ടിൽ ഹൃദയം തൊട്ടെഴുതിയ പോസ്റ്റ് വൈറലാകുകയാണ്.
വടുതല വാത്സല്യഭവൻ അനാഥാലയത്തിലെ കുട്ടികൾ തനിക്ക് നിർമ ിച്ചുനൽകിയ 'Thank you Suhas sir' എന്ന് തുന്നിച്ചേർത്ത മാസ്ക് അണിഞ്ഞുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് കലക്ടറുടെ കുറിപ്പ്.
'ഇതിലും വലിയ സംരക്ഷണം ഇല്ല! ഇവരുടെ സ്നേഹത്തിന് മുൻപിലാണ് നമ്മൾ തോറ്റുപോകുന്നത് ' -അദ്ദേഹം എഴുതി.
തിരക ്കൊഴിഞ്ഞ ശേഷം കുഞ്ഞനുജത്തിമാരെ കാണാൻ കുടുംബസമേതം എത്തുമെന്ന് ഉറപ്പുനൽകിയാണ് കലക്ടർ കുറിപ്പ് അവസാനിപ്പിക്കുന്നത്.
കലക്ടറുടെ പോസ്റ്റിന്റെ പൂർണ രൂപം:
ഇതിലും വലിയ സംരക്ഷണം ഇല്ല!
ഇവരുടെ സ്നേഹത്തിന് മുൻപിലാണ് നമ്മൾ തോറ്റുപോകുന്നത്.
വടുതല വാത്സല്യ ഭവൻ അനാഥാലയത്തിലെ കുഞ്ഞനുജത്തിമാർ ചേർന്ന് നിർമിച്ചു നൽകിയതാണ് ഈ മാസ്ക്. ഈ കൊറോണ കാലത്ത് ഈ പ്രായത്തിലും എങ്ങനെ സമൂഹ സേവനം ചെയ്യാം എന്നതിന് ഉത്തമ ഉദാഹരണമാണിത്. എനിക്ക് മാത്രമല്ല, നിരവധി പോലീസ് സ്റ്റേഷനുകളിലും ഇവർ മാസ്ക് നൽകിയിട്ടുണ്ട്. വിൽക്കുകയല്ല ആ സ്നേഹം ജനങ്ങളിലേക്ക് എത്തുകയാണ്. അവരുടെ മനസ് പോലെ വർണ ശബളമാണ് ഈ മാസ്കുകൾ. ഈ കൊറോണ കാലം അതിജീവിച്ചതിനു ശേഷവും കഴുകി വൃത്തിയാക്കി ഒരു നിധി പോലെ ഞാൻ ഈ മാസ്ക് സൂക്ഷിക്കാൻ ആഗ്രഹിക്കുന്നു.
ഈ സ്നേഹത്തിന്റെയും കരുതലിന്റെയും മുൻപിൽ എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല. ഈ തിരക്കൊക്കെ ഒഴിഞ്ഞു ഒരു ദിവസം കുടുംബമായി ഈ അനുജത്തിമാരോടൊപ്പം ചിലവഴിക്കാൻ ഞാൻ എത്താം എന്ന വാക്കു മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.