മറുനാട്ടിലെ മലയാളികൾ ചോദിക്കുന്നു, ഇനിയും എത്രനാൾ ഈ ദുരിതം സഹിക്കണം?
text_fieldsബംഗളൂരു: ഡൽഹിയിലുള്ള മക െൻറ അടുത്തേക്ക് പോകാനായി മാർച്ച് 15ന് ബംഗളൂരുവിലെത്തിയതായിരുന്നു കൊല്ലം സ്വദേശിയായ ജനാർദനൻ. ബംഗളൂരുവിെല കാര്യങ്ങൾ പൂർത്തിയാക്കി മാർച്ച് 24ന് ഡൽഹിയിലേക്ക് പോകാനായിരുന്നു തീരുമാനിച്ചത്.
എന്നാൽ, ലോക്ക് ഡൗൺ എല്ലാ കണക്കുക്കൂട്ടലും തെറ്റിച്ചു. ബംഗളൂരു മജസ്റ്റിക്കിലെ ലോഡ്ജിലെ ഒറ്റമുറിയിൽ കഴിഞ്ഞ 50ദിവസത്തിലധികമായി ദുരിതം പേറി കഴിയുകയാണ് ജനാർദനൻ എന്ന 57കാരൻ. സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണത്തിനായി ഒരോ ദിവസവും പൊരിവെയിലത്ത് കാത്തുനിന്നു. മെയ് നാലുമുതൽ അതും നിലച്ചു. ഇതോടെ ഏറെ ദൂരം കാൽനടയായി സഞ്ചരിച്ചാണ് ഹോട്ടൽ തേടിപിടിച്ച് ഭക്ഷണം സംഘടിപ്പിക്കുന്നത്. ലോഡ്ജിൽ കുടിവെള്ളം പോലും വല്ലപ്പോഴുമാണ് കിട്ടുന്നത്. ഒരു ദിവസം 450 രൂപയാണ് ലോഡ്ജ് മുറിയുടെ വാടക. ഹോട്ടൽ വാടക മാത്രം കാൽ ലക്ഷത്തോളം. ഇതിനിടയിൽ കൈയ്യിലുണ്ടായിരുന്ന പണവും തീർന്നു.
നാട്ടിലേക്കുള്ള പാസ് കിട്ടിയിരുന്നെങ്കിലും വണ്ടിയില്ലാത്തതിനാൽ പോകാനായില്ല. ഇപ്പോൾ മേയ് 13ന് അതിർത്തി കടക്കാൻ പാസ് ലഭിച്ചിട്ടുണ്ട്. വാഹന സൗകര്യമില്ലാതെ എങ്ങനെ േപാകുമെന്നും അദ്ദേഹത്തിനറിയില്ല. ഇത് ജനാർദന െൻറ മാത്രം അനുഭവമല്ല. ഇത്തരത്തിൽ സ്വന്തമായി വാഹനസൗകര്യമില്ലാത്ത, ടാക്സി വിളിച്ചു പോകാൻ കൈയിൽ പണമില്ലാത്ത ഒരുപാടുപേർ ബംഗളൂരുവിലെ ലോഡ്ജുകളിലും വാടക മുറികളിലുമുണ്ട്. കോട്ടൺപേട്ടിലെ ചെറുകിട കച്ചവടക്കാരനായ പിണറായി സ്വദേശി റഫീഖിന് ഇതുവരെ കടതുറക്കാനോ നാട്ടിൽ പോകാനോ കഴിഞ്ഞിട്ടില്ല.
വാഹന സൗകര്യമില്ലാത്തതിനാൽ യാത്ര ആരംഭിക്കാൻ പോലുമാകാതെ ആയിരങ്ങളാണ് മറുനാട്ടിൽ ഇപ്പോഴും കുടുങ്ങിയിരിക്കുന്നത്. വിദ്യാർഥികളും ജോലി തേടിയെത്തിയവരും ജോലി േപായവരും ഇതിൽ ഉൾപ്പെടും. ബംഗളൂരു റെഡ് സോണിലായതിനാൽ കേരളത്തിെൻറ പാസ് അനുവദിക്കുന്നതിലും ആശയകുഴപ്പമുണ്ട്. കർണാടകയിൽ ഞായറാഴ്ച മാത്രം 54 േപർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച ഉൾപ്പെടെ കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ 143പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. മൂന്നുദിവസമായി സംസ്ഥാനത്ത് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആശങ്കപരത്തുന്നുണ്ട്.
ബംഗളൂരുവിൽ മാത്രം കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 22 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബംഗളൂരുവിൽ 177പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 83പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ബംഗളൂരുവിലെ പ്രധാന വാണിജ്യ കേന്ദ്രമായ ശിവാജി നഗറിലാണ് രണ്ടുദിവസമായി രോഗ വ്യാപനം. എന്നാൽ, ഒരോ ദിവസവും സംസ്ഥാനത്ത് രോഗം വ്യാപനമുണ്ടാകുമ്പോഴും ഇളവുകളെ തുടർന്ന് ജനം തെരുവിലാണ്. രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ ബംഗളൂരുവിനുള്ളിൽ യാത്ര ചെയ്യുന്നതിന് നിയന്ത്രണമില്ല. മൊത്തവിതരണ കടകൾ ഉൾപ്പെടെ സജീവമായി.
ഇലക്ട്രോണിക്സ് മാർക്കറ്റുകളിൽ ഉൾപ്പെടെ ജനതിരക്ക് നിയന്ത്രണാതീതമാണ്. ഇതൊക്കെ കാണുമ്പോൾ നാട്ടിൽ പോകാൻ കഴിയാതെ കുടുങ്ങികിടക്കുന്ന മലയാളികളുടെ നെഞ്ചിടിപ്പും വർധിക്കുകയാണ്. ഇനി നിയന്ത്രണം കടുപ്പിച്ചാൽ നാട്ടിലേക്ക് പോകാനാകില്ല. മലയാളി സംഘടനകൾ വാഹനങ്ങൾ ഏർപ്പെടുത്തി പാസ് ഉള്ളവരെ നാട്ടിലെത്തിക്കുന്നുണ്ട്. കർണാടക ആർ.ടി.സി വാടകക്ക് ബസ് നൽകി അന്തർ സംസ്ഥാന സർവീസും നടത്താൻ പോവുകയാണ്. വിവിധ സംഘടനകൾ ഇതിനുള്ള പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. അപ്പോഴും അതിർത്തിയിലെ അനിശ്ചിതത്വം തുടരുകയാണ്. ബംഗളൂരുവിൽനിന്നും ട്രെയിൻ സർവീസ് നടത്തുമെന്ന പ്രഖ്യാപനം ആശ്വാസകരമാണെങ്കിലും നടപടി വേഗത്തിലാക്കണമെന്നാണ് ആവശ്യം. സർക്കാർ ഇടപെടലോടെ തന്നെപോലെ കുടുങ്ങികിടക്കുന്നവരെ അടിയന്തരമായി നാട്ടിലേക്ക് എത്തിക്കണമെന്നാണ് ജനാർദനൻ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.