Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറത്ത്​ കോവിഡ്​...

മലപ്പുറത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചത്​ മടങ്ങിയെത്തിയ പ്രവാസിക്ക് 

text_fields
bookmark_border
മലപ്പുറത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചത്​ മടങ്ങിയെത്തിയ പ്രവാസിക്ക് 
cancel

മലപ്പുറം: ജില്ലയിൽ ഞായറാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചത്​ വി​േദശത്തുനിന്നും മടങ്ങിയെത്തിയ പ്രവാസിക്ക്​. ഇദ്ദേഹം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികി​ത്സയിലാണ്​. ജില്ലയിൽ നിലവിൽ ഒരു രോഗി മാത്രമാണുള്ളത്​. 

കോവിഡ്​ സ്​ഥിരീകരിച്ച അങ്ങാടിപ്പുറം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന്​ ജില്ല ഭരണകൂടം അറിയിച്ചു. ജില്ലയില്‍ ഇതുവരെ 23 പേര്‍ക്കാണ് കോവിഡ്​ സ്ഥിരീകരിച്ചത്. ഇതില്‍ നാലുമാസം പ്രായമായ കുട്ടി മാത്രമാണ് രോഗബാധിതയായിരിക്കെ മരിച്ചത്. 21 പേര്‍ക്ക് വിദഗ്ധ ചികിത്സയ്ക്കു ശേഷം രോഗം ഭേദമായി. ഇതില്‍ തുടര്‍ ചികിത്സയിലിരിക്കെ ഒരാള്‍ മരിച്ചു. 20 പേരാണ് രോഗം ഭേദമായി വീടുകളിലേക്ക്​ മടങ്ങിയത്.

ജില്ലയില്‍ ഇപ്പോള്‍ ആകെ നിരീക്ഷണത്തിലുള്ളത് 1,481 പേരാണ്​. ഞായറാഴ്​ച 300 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. 1,481 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 36 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 33 പേരും നിലമ്പൂര്‍, തിരൂര്‍ ജില്ല ആശുപത്രികളിലും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ഒരാള്‍ വീതവുമാണ് ഐസൊലേഷനിലുള്ളത്. 1,054 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 391 പേര്‍ കോവിഡ് കെയര്‍ സ​െൻററുകളിലും ആരോഗ്യ വകുപ്പി​​െൻറ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscoronamalayalam newscovid 19Malappuram News
News Summary - Covid 19 Malappuram Updates -Kerala news
Next Story