ബ്രസീലിൽ 30 മലയാളികളടക്കം 300 ഇന്ത്യക്കാർ കപ്പലിൽ കുടുങ്ങി
text_fieldsകേളകം (കണ്ണൂർ): കോവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ബ്രസീലിൽ കുടുങ്ങി മലയാളികൾ. ബ്രസീലിലെ ഇറ്റാലിയൻ കമ്പനിയിൽ ജോലി ചെയ്യുന്ന 30 മലയാളികളടക്കം 300 ഇന്ത്യക്കാരാണ് നാട്ടിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയത്. ബ്രസീലിൽ കപ്പലിൽ ജോലി ചെയ്യുന്ന ഇവർ കഴിഞ്ഞ 60 ദിവസമായി ക്വാറന്‍റീനിലാണ്.
നിരവധി തവണ എംബസിയുമായും സർക്കാറുമായും ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടിയൊന്നും ലഭിച്ചില്ല. കെ. സുധാകരൻ എം.പിക്ക് പരാതിയും നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും ഇവർ പറയുന്നു. സർക്കാർ അടിയന്തരമായി നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ കൈകൊള്ളണമെന്നാണ് ഇവരുടെ ആവശ്യം.
കരക്കടുപ്പിക്കാൻ അനുമതി ലഭിക്കാത്തതിനാൽ കടലിൽ നങ്കൂരമിട്ട കപ്പലിലാണ് തങ്ങൾ കഴിയുന്നതെന്ന് കണ്ണൂർ കേളകം പൊയ്യമല സ്വദേശി കരുവാറ്റ കൊച്ചുപുരയ്ക്കൽ പ്രിൻസ് ‘മാധ്യമം ഓൺലൈനി’നോട് പറഞ്ഞു. കൂട്ടത്തിലുള്ള ഏഴുമലയാളികളടക്കം എഴുപതോളം പേർക്ക് കോവിഡ് ബാധിച്ചിരുന്നു. അവർ സുഖം പ്രാപിച്ചു. ഖത്തർ എയർവേയളസുമായി ചേർന്ന് ചാർട്ടേഡ് വിമാനം ഏർപ്പാടാക്കാൻ ശ്രമിക്കുന്നതായി കമ്പനി അറിയിച്ചതായും പ്രിൻസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.