കോവിഡ് 19: ദിനപത്രങ്ങൾ സുരക്ഷിതമല്ലെന്നത് വ്യാജപ്രചാരണം
text_fieldsകോഴിക്കോട്: കോവിഡ് - 19 വ്യാപനം പ്രതിരോധിക്കുന്നതിെൻറ ഭാഗമായി കേരളം പൂർണമായി ലോക്ക് ഡൗൺ ആയി പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ നടപടിയെ ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി ( ഐ.എൻ.എസ്) കേരള റീജനൽ കമ്മിറ്റി സ്വാഗതം ചെയ്തു. കൊറോണ വൈറസിനെതിരായ സംസ്ഥാന സർക്കാറിെൻറ പോരാട്ടത്തിന് ഐ.എൻ.എസ് പൂർണപിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നതായി കേരള റീജനൽ കമ്മിറ്റി ചെയർമാൻ എം.വി. ശ്രേയാംസ്കുമാർ പറഞ്ഞു.
പൂർണമായും യന്ത്രവത്കൃതമാർഗത്തിലൂടെയാണ് ദിനപത്രങ്ങൾ ഇന്ന് അച്ചടിക്കുന്നത്. പത്രക്കെട്ടുകളും പത്രവിതരണത്തിനെത്തുന്ന വാഹനങ്ങളും അണുവിമുക്തമാക്കി പൂർണ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് ഓരോ പത്രവും വായനക്കാരെൻറ കൈകളിലെത്തുന്നത്. ദിനപത്രങ്ങൾ സുരക്ഷിതമല്ലെന്ന വ്യാജപ്രചാരണങ്ങൾ ജനങ്ങൾ വിശ്വസിക്കരുതെന്നും ഐ.എൻ.എസ് അഭ്യർഥിച്ചു.
മിക്ക പത്രസ്ഥാപനങ്ങളും കോവിഡ് -19 ചെറുക്കുന്നതിനായി പല നടപടികളും ഇതിനകം കൈക്കൊണ്ടിട്ടുണ്ട്. ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യുക, അവശ്യം വേണ്ടവർ മാത്രം ജോലിക്കുവരുക എന്നിവ ഇതിൽപ്പെടുന്നു. തുടർന്നും കോവിഡ്-19 പ്രതിരോധത്തിെൻറ ഭാഗമായി സംസ്ഥാന സർക്കാറിെൻറ നിർദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കുമെന്ന് ഐ.എൻ.എസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.