യാത്ര പ്രതിസന്ധി; ആശങ്ക തീരാതെ പ്രവാസികൾ
text_fieldsപഴയങ്ങാടി (കണ്ണൂർ): കോവിഡ് 19 നെതിരെയുള്ള ജാഗ്രതയെ തുടർന്ന് ഇന്ത്യക്കാരുടെ പ്രവേശന ം തടഞ്ഞ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരവധി പ്രവാസികളുടെ യാത്ര പ്രതിസ ന്ധിയിൽ. കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിലേക്ക് ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് പൂ ർണമായും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
സൗദി അറേബ്യയിലേക്ക് വിലക്കില്ലെങ്കി ലും ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാനങ്ങളിൽ യാത്രചെയ്യുന്നതിന് മാത്രമാണ് അനുമത ിയുള്ളത്. ഇതോടെ അവധിക്കാലം ചെലവഴിക്കാൻ നാട്ടിലെത്തിയവർ, ഗൾഫിൽ സന്ദർശനത്തിനു ത യാറെടുത്ത് വിമാന ടിക്കറ്റ് ബുക്ക് ചെയ്തവർ, ഗൾഫിൽ കുടുംബങ്ങളോടൊത്ത് അവധിക്കാലം ചെ ലവഴിക്കാൻ വിസയെടുത്തവർ, തൊഴിൽ വിസ നേടിയവർ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള യാത്രക്കാർ ദുരിതത്തിലായി.
കേരളത്തിൽനിന്ന് സൗദിയിലേക്ക് സൗദി എയർലൈൻസ്, എയർ ഇന്ത്യ വിമാന കമ്പനികളുടെ പരിമിതമായ സർവിസുകളാണുള്ളത്. നേരിട്ട് സർവിസുള്ള ദിവസങ്ങളിൽ വൻ തുക മുടക്കിയാലും സീറ്റ് ലഭ്യമല്ലെന്നതാണ് അവസ്ഥ. ഒന്നോ രണ്ടോ മാസത്തെ റീ എൻട്രി അനുമതിയോടെ സൗദിയിൽനിന്ന് നാട്ടിലെത്തിയ നിരവധി പ്രവാസികളുടെ തിരിച്ചുപോക്ക് പ്രതിസന്ധിയിലാണ്. പലരും വിസയുടെ കാലാവധി തീരുന്ന ആശങ്കയിലുമാണ്.
ഖത്തറിലേക്കും കുവൈത്തിലേക്കും ഇന്ത്യക്കാരുടെ പ്രവേശനം പൂർണമായി തടഞ്ഞതിനാൽ അവിടെ ജോലിയുള്ളവർ നട്ടം തിരിയുകയാണ്. കൂടാതെ, വിമാന ടിക്കറ്റ് നിരക്ക് വർധനവിനെ മറികടക്കാൻ മാസങ്ങൾക്ക് മുമ്പേ ടിക്കറ്റെടുത്ത നിരവധി കുടുംബങ്ങളുടെ യാത്രയും അനിശ്ചിതത്വത്തിലാണ്.
ഇറ്റലിയിൽനിന്ന് എത്തിയവർ വിവരം മറച്ചുവെച്ചെന്ന് സിയാൽ
കൊച്ചി: ഫെബ്രുവരി 29ന് ഇറ്റലിയിൽനിന്ന് ദോഹ വഴി കൊച്ചിയിൽ എത്തിയ പത്തനംതിട്ട ജില്ലക്കാരായ മൂന്ന് യാത്രക്കാർ വിവരങ്ങ ൾ മറച്ചുവെച്ചതായി തെളിഞ്ഞിട്ടുണ്ടെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള (സിയാൽ) അധികൃതർ. ഇവർ പരിശോധന ഒഴിവാക്കുകയും ഹെൽത്ത് കൗണ്ടറുമായി ബന്ധപ്പെടാതെ ഇമിഗ്രേഷൻ കൗണ്ടറിൽ എത്തുകയുമാണ് ചെയ്തത്.
യാത്ര തുടങ്ങിയത് ഇറ്റലിയിൽനിന്നാണെന്ന കാര്യം മറച്ചുെവച്ച് പുറത്തിറങ്ങി. ഇതേ റൂട്ടിൽ വന്ന മറ്റുള്ളവർ ഹെൽത്ത് കൗണ്ടറിൽ ബന്ധപ്പെട്ടിട്ടുണ്ട്. ഹെൽത്ത് കൗണ്ടർ, എമിഗ്രേഷൻ ഉദ്യോഗസ്ഥരെ അവഹേളിച്ച് ഇവർ നടത്തിയ പ്രസ്താവനകളെക്കുറിച്ച് സർക്കാർ അന്വേഷിച്ച് നിജസ്ഥിതി ബോധ്യപ്പെട്ടതാണെന്നും അധികൃതർ വിശദീകരിച്ചു. കേന്ദ്രസർക്കാർ നിർദേശത്തെത്തുടർന്ന് മാർച്ച് മൂന്നുമുതലാണ് രാജ്യത്തെ വിമാനത്താവളങ്ങളിൽ യൂനിവേഴ്സൽ സ്ക്രീനിങ് ഏർപ്പെടുത്തിയത്. അതിന് മുമ്പ് ചൈന, ഹോങ്കോങ്, സിംഗപ്പൂർ, തായ്ലൻഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് മാത്രമായിരുന്നു സമ്പൂർണ സ്ക്രീനിങ്.
ഇറാൻ, ഇറ്റലി തുടങ്ങിയ രോഗബാധിത പ്രദേശങ്ങളിൽനിന്ന് വരുന്നവർ സ്വമേധയാ ഇക്കാര്യം ഹെൽത്ത് കൗണ്ടറിൽ അറിയിക്കണം എന്നായിരുന്നു നിർദേശം. ഇതുസംബന്ധിച്ച് ആവർത്തിച്ചുള്ള അറിയിപ്പുകൾ വിമാനത്തിൽെവച്ചും പുറപ്പെട്ട സ്ഥലങ്ങളിലും നൽകിയിട്ടുണ്ട്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.