അതിജീവനത്തിെൻറ കരുതലാണ് ഈ കരങ്ങൾ
text_fieldsകൊച്ചി: രോഗമുക്തി നേടി ആശുപത്രി വിടുന്നവരുടെ മുഖത്ത് നിറയുന്ന ഒരു ചിരിയുണ്ട്. കോവി ഡിനെതിരെ അഹോരാത്രം പണിയെടുക്കുന്ന തങ്ങൾക്ക് ആത്മവിശ്വാസത്തിെൻറ ചാലകശക്തിയാകു ന്നത് അതാണെന്ന് കളമശ്ശേരി മെഡിക്കൽ കോളജിലെ നഴ്സുമാർ പറയുന്നു. ആശുപത്രി ചുവരുകൾ ക്കുള്ളിൽനിന്ന് മഹാമാരിക്കെതിരെ യുദ്ധം ചെയ്യുമ്പോൾ അവർക്ക് പറയാനുള്ളതേറെയും ആത്മസംതൃപ്തിയുടെ കഥകളാണ്. തങ്ങളുടെ പ്രയാസങ്ങൾക്കിടയിലും നിരവധി പേർക്ക് രോഗമുക്തി ലഭിച്ചെന്നത് ഊർജംപകരുന്നുവെന്ന് കളമശ്ശേരി മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സ് ബിനോ ഗോപി പറയുന്നു.
ശീതീകരിക്കാത്ത ഐ.സി.യു, ഐസൊലേഷൻ വാർഡുകളിൽ പി.പി.ഇ കിറ്റെന്ന വസ്ത്രത്തിനുള്ളിൽ അടച്ചുപൂട്ടി നിൽക്കുമ്പോൾ ചൂടുകൊണ്ട് ഉരുകിയൊലിക്കും. മുഖത്ത് ധരിക്കുന്ന ഗ്ലാസ് ശ്വാസം തടഞ്ഞ് മങ്ങിത്തുടങ്ങും. തലയാട്ടിയും മറ്റും വിയർപ്പ് തുള്ളികൾ ഇറ്റിച്ച് വീഴ്ത്തി കാഴ്ച വീണ്ടെടുക്കും. വസ്ത്രത്തിനുള്ളിൽ കാറ്റെത്തില്ലെന്ന് അറിയാമെങ്കിലും ടേബിൾ ഫാനിെൻറ അരികിൽ ചെന്ന് നിൽക്കും. ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിവരുമ്പോൾ മഴനനഞ്ഞ് കുതിർന്ന നിലയായിരിക്കും -ബിനോയുടെ വാക്കുകൾ.
185ഓളം നഴ്സുമാർ ആശുപത്രിയിൽ ജോലി െചയ്യുന്നുണ്ട്. കോവിഡ് ബാധിതർക്ക് ഒറ്റപ്പെടൽ തോന്നാതിരിക്കാൻ ഇടക്കിടെ സംസാരിക്കും. വീട്ടിലുള്ളവർ ആശങ്ക പറയാറുണ്ട്. സഹോദര ഭാര്യ ദീജയും ഇതേ ആശുപത്രിയിൽ നഴ്സാണ്. ഏറ്റവും സുരക്ഷിതമായാണ് ചികിത്സക്കെത്തുന്നവരെ പരിഗണിക്കുന്നതെന്ന് നിരീക്ഷണ മേഖലയായ ട്രയാഗിൽ ജോലി ചെയ്യുന്ന നഴ്സ് റഫ്സൽ പറഞ്ഞു.
ഭക്ഷണം കഴിച്ച് ജോലിക്ക് കയറാനാവില്ല. ഇടക്ക് വസ്ത്രമഴിച്ചുവെച്ച് ബാത്ത്റൂമിൽ പോകാനാവില്ലെന്നതാണ് കാരണം. നാല് മണിക്കൂർ ഡ്യൂട്ടിക്കിടെ വെള്ളംപോലും കുടിക്കാനാവില്ലെന്നും മറ്റൊരു നഴ്സ് വിനീത് പറയുന്നു. സ്വന്തം വിഷമങ്ങൾ മറച്ചുവെച്ച് രോഗികളുടെ ബുദ്ധിമുട്ടുകൾ കേൾക്കുകയും സാന്ത്വനം പകരുകയുമാണ് ഓരോ നഴ്സും ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒരുമിച്ച് നേരിടാമെന്ന ആത്മവിശ്വാസമാണ് ഇവരുടെ കൈമുതൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.