കോവിഡ് 19: നിയന്ത്രണനടപടി ശക്തം; ആശങ്കയും
text_fieldsപത്തനംതിട്ട: കോവിഡ് 19 നിയന്ത്രണവിധേയമാക്കാനുള്ള നടപടി ശക്തമാക്കി അധികൃതർ. അത േസമയം, ജനങ്ങളിൽ ആശങ്കയും ശക്തമാണ്. പത്തനംതിട്ട ജില്ലയിൽ പുതുതായി രോഗബാധ സ്ഥിരീ കരിക്കാനുള്ള സാധ്യത നിലനിൽക്കുന്നു. ബുധനും വ്യാഴവും നിർണായക ദിവസങ്ങളാണ്. കൂടുതൽ േപർക്ക് രോഗം സ്ഥിരീകരിച്ചാൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകും. ജില്ലയിൽ പൊതുവെ ജനം ഭീതിയിലാണ്. തെരുവുകളിൽ തിരക്ക് നന്നേ കുറവാണ്. ബസ് യാത്രക്കാരുടെ എണ്ണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
ഇറ്റലിയിൽനിന്ന് എത്തിയവരുമായി നേരിട്ടും അല്ലാതെയും സമ്പർക്കം പുലർത്തിയ 733പേരെ ഇതിനകം ആരോഗ്യവകുപ്പ് അധികൃതർ കണ്ടെത്തി. ഇവരുമായി സമ്പർക്കം പുലർത്തിയവരെക്കൂടി കണ്ടെത്താൻ നടപടി പുരോഗമിക്കുന്നു. 21 സാമ്പിൾ പരിശോധനക്ക് അയച്ചവരിൽനിന്നാണ് ചൊവ്വാഴ്ച നാലുപേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചത്. 733പേരുടെ പട്ടികയിൽ രോഗബാധക്ക് ഏറ്റവും സാധ്യതയുള്ള 98പേരുടെ പ്രത്യേക പട്ടികയും തയാറായിട്ടുണ്ട്. 733ന് പുറത്തുനിന്ന് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ കുടുതൽ കരുതലും ജാഗ്രതയും വേണ്ടിവരും. എന്നാൽ, അതിനുള്ള സാധ്യത വിരളമാണെന്നാണ് അധികൃതർ പറയുന്നത്.
ഇറ്റലിയിൽനിന്ന് എത്തിയവരുമായി നേരിട്ട് ബന്ധം പുലർത്തിയത് 270പേരാണ്. ഇവർക്ക് പുറമെയുള്ളവർക്ക് രോഗം സ്ഥിരീകരിച്ചാലും സ്ഥിതി നിയന്ത്രണവിധേയമെന്ന് പറയാൻ കഴിയാത്ത അവസ്ഥയുണ്ടാകും. രോഗലക്ഷണങ്ങളുള്ള കൂടുതൽ പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. ഇതിെൻറകൂടി ഫലം ലഭിക്കുന്ന മുറക്കേ കൂടുതൽ നടപടികളിലേക്ക് പോകേണ്ടിവരുമോ എന്ന് വ്യക്തമാകൂ. എന്നിരുന്നാലും കൂടുതൽ ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കാനുള്ള ഒരുക്കത്തിലാണ് ജില്ല ഭരണകൂടം.
രോഗബാധിതർ പോയ സ്ഥലവും സമയവും അനുസരിച്ച് വിവരേശഖരണം നടക്കുന്നുണ്ട്. ഇതിനായി 12 മെഡിക്കല്‍ സംഘങ്ങള്‍ വിവിധ പ്രദേശങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് മരുന്നും ഭക്ഷണവും ലഭ്യമാക്കാൻ ആശാവർക്കർമാരാണ് പ്രവർത്തിക്കുന്നത്. റാന്നി മേഖലയിലാണ് കുടുതൽ ജാഗ്രത നിർദേശമുള്ളത്. റാന്നിയലെ അതിഥി തൊഴിലാളികൾ, ആദിവാസി വിഭാഗങ്ങൾ എന്നിവർക്കിടയിൽ ബോധവത്കരണം നടന്നുവരുന്നു. വീടുകളിൽ കഴിയാൻ നിർദേശിച്ചിട്ടുള്ള 733പേർ പുറത്തിറങ്ങുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ വിപുലമായ ജി.പി.എസ് സംവിധാനം ഏർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.