15 ദിവസം; െഎ.സി.യുവിലെ കോവിഡ് രോഗികൾ ഇരട്ടി
text_fieldsതിരുവനന്തപുരം: നിയന്ത്രണവും പരിചരണവും ശക്തമാക്കുേമ്പാഴും സംസ്ഥാനത്ത് കോവിഡ് ബാധിച്ച് െഎ.സി.യുവിലാകുന്നവരുടെ എണ്ണം വർധിക്കുന്നു. സെപ്റ്റംബർ പകുതിയിൽ 260 ഒാളം പേരാണ് കോവിഡ് െഎ.സി.യുവിലുണ്ടായിരുന്നതെങ്കിൽ 15 ദിവസത്തിനിപ്പുറം 501 ആയി.
കോവിഡ് മരണം പിടിച്ചുനിർത്താൻ ശ്രമം കർശനമാക്കുേമ്പാഴാണ് െഎ.സി.യുവിലാകുന്നവരുടെ എണ്ണപ്പെരുപ്പം നെഞ്ചിടിപ്പേറ്റുന്നത്. തിരുവനന്തപുരം െമഡിക്കൽ കോളജിലടക്കം പലയിടങ്ങളിലും െഎ.സി.യു കിടക്കകൾ നിറഞ്ഞതും പ്രതിസന്ധിയാണ്. കൂടുതൽ െഎ.സി.യു കിടക്ക സജ്ജമാക്കാനുള്ള തയാറെടുപ്പിലാണ് സർക്കാർ.
വ്യാപനം പരിധിവിട്ട സാഹചര്യത്തിൽ ജീവൻരക്ഷാ സംവിധാനങ്ങൾ താഴേതട്ടിലേക്ക് വ്യാപിപ്പിക്കാനും നിർദേശം നൽകി. 10 മുതൽ 14 ദിവസമാണ് രോഗബാധിതരിൽ ആരോഗ്യസ്ഥിതി വഷളാകാനെടുക്കുന്ന സമയപരിധി. നിലവിലെ രൂക്ഷവ്യാപനം കണക്കിലെടുത്താൽ കൂടുതൽ ജീവൻരക്ഷാ സംവിധാനങ്ങളൊരുക്കാൻ പത്ത് ദിവസമാണ് മുന്നിലുള്ളെതന്ന് വിദഗ്ധസമിതിയംഗം 'മാധ്യമ'ത്തോട് പറഞ്ഞു. 'െഎ.സി.യു കിടക്കകളുെട എണ്ണക്കണക്കുകൾ വലുതാണെങ്കിലും എത്ര പ്രവർത്തനസജ്ജമാണെന്ന് വ്യക്തമല്ല. വെൻറിേലറ്ററുകളുടെ കാര്യവും ഇതുപോലെതന്നെ.കൂടുതൽ ജീവൻരക്ഷാ സംവിധാനങ്ങൾ വേഗത്തിലൊരുക്കാൻ ശിപാർശ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.