Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​...

കോവിഡ്​ ചികിത്സയിലായിരുന്ന പെരിന്തൽമണ്ണ സ്വദേശി മരിച്ചു

text_fields
bookmark_border
കോവിഡ്​ ചികിത്സയിലായിരുന്ന പെരിന്തൽമണ്ണ സ്വദേശി മരിച്ചു
cancel

പെരിന്തൽമണ്ണ: സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. പെരിന്തൽമണ്ണ സ്വദേശി മൊയ്ദൂപ്പയാണ് (82) കോവിഡ് ബാധിച്ച് മരിച്ചത്. സമ്പർക്കത്തിലൂടെയാണ് ഇയാൾ രോഗബാധിതനായത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരായി മരണമടഞ്ഞവരുടെ എണ്ണം 20 ആയി.

പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ജൂലൈ 30നാണ് മൊയ്ദൂപ്പയെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്. സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് ഐസിയുവിലേക്ക് മാറ്റി. പരിശോധനയില്‍ ന്യൂമോണിയ, ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങൾ പ്രവർത്തന രഹിതമാവുന്ന മൾട്ടി ഓർഗൻ ഡിസ്ഫങ്​ഷൻ എന്നിവ കണ്ടെത്തിയിരുന്നു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ‌മെഡിക്കല്‍ ബോര്‍ഡി​െൻറ നിര്‍ദ്ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, ഇഞ്ചക്ഷന്‍ ടോസിലിസുമാബ് എന്നിവ നൽകിയിരുന്നു.

രോഗിയുടെ നില വീണ്ടും വഷളായതോടെ വെൻറിലേറ്ററിലേക്ക് മാറ്റിയെങ്കിലും ​ചൊവ്വാഴ്​ച രാവിലെ മരിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid death​Covid 19Covid In Kerala
News Summary - Covid 19 Perintalmanna Native Dies
Next Story