കസ്റ്റഡിയിെലടുത്ത പ്രതിക്ക് കോവിഡ് സംശയം; പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ അടച്ചു
text_fieldsപെരുമ്പാവൂർ: കരുതൽ തടങ്കലിലെടുത്ത പ്രതി കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ അടച്ചു. ബുധനാഴ്ച പ്രതികെള കസ്റ്റഡിയിലെടുത്തവരും സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരും നിരീക്ഷണത്തിൽ പോയി.
നിലവിൽ തൊട്ടടുത്ത ഡി.വൈ.എസ്.പി ഒാഫിസിലാണ് സ്റ്റേഷെൻറ താൽകാലിക പ്രവർത്തനം. പൊലീസ് സ്റ്റേഷൻ അണുവിമുക്തമാക്കും.
കസ്റ്റഡിയിലായവർ താമസിച്ചിരുന്ന പ്രദേശത്തെ സ്ഥാപനങ്ങളും മറ്റും ആരോഗ്യ വകുപ്പിെൻറ നിർശദേശത്തെ തുടർന്ന് അടച്ചു. കസ്റ്റഡിയിലെടുത്തവരെ കളമശേരി കോവിഡ് കെയർ സെൻററിെലത്തിച്ച് പരിശോധനക്കായി സ്രവം ശേഖരിച്ചു.
വെങ്ങോല ഉണ്ണി വധക്കേസിലെ മുഖ്യപ്രതി ഉൾപ്പെടെ രണ്ടുപേരെ ബുധനാഴ്ച വൈകുന്നേരം കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിലൊരാൾ കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.