Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായിക്ക്​...

പിണറായിക്ക്​ ആസ്​ട്രേലിയയിൽ ആദരമർപ്പിച്ചോ? യാഥാർഥ്യം എന്ത്​?

text_fields
bookmark_border
പിണറായിക്ക്​ ആസ്​ട്രേലിയയിൽ ആദരമർപ്പിച്ചോ? യാഥാർഥ്യം എന്ത്​?
cancel

മെൽബൺ: കോവിഡ്​ പ്രതിരോധത്തിലെ കേരളത്തി​​​​​​െൻറ മികവിനെ പ്രകീർത്തിച്ച്​ ആസ്​ട്രേലിയയിലെ മെൽബണിലെ പ്രമുഖ ടെലികോം കമ്പനിയുടെ കെട്ടിടത്തിൽ പിണറായിയുടെ പേരിൽ​ ബാനറുയർത്തിയ ചിത്രം സമൂഹമാധ്യമങ്ങളിൽ പറന്നുനടക്കുന്നു ണ്ട്​. ചില മാധ്യമങ്ങൾ സംഭവം വാർത്തയാക്കുകയും ചെയ്​തു.

എന്നാൽ ഈ സംഭവത്തിനുപിന്നിലെ യാഥാർഥ്യം ഇതാണ്​. ആസ്​ട്രേലിയയിലെ പ്രമുഖ കമ്പനിയായ ടെൽസ്​ട്രയുടെ ഓൺലൈൻ കാമ്പയിൻ ആണിത്​. കോവിഡിനെ നേരിടുന്നതിൽ നിങ്ങളെ സഹായിക്കുന്ന ആർക്കും കമ്പനിയു ടെ ഓൺലൈൻ വഴിയോ എസ്​.എം.എസ്​ വഴിയോ നന്ദി അറിയിക്കാനുള്ള അവസരമാണിത്​. കമ്പനി ഉടൻ പ്രസ്​തുത വ്യക്തിയുടെ പേര്​ പ്രദർശിപ്പിക്കും. ഇങ്ങനെ ആരോ പിണറായിയുടെ പേര്​ എസ്​.എം.എസ്​ ആയി അയച്ചപ്പോൾ പ്രദർശിപ്പിച്ച ചിത്രമാണിത്​. വിശദവിവരങ്ങൾ അറിയാനായി കമ്പനിയുടെ ഒൗദ്യോഗിക വെബ്​സൈറ്റായ https://bit.ly/34Tl6qT യിൽ സന്ദർശിക്കാം.

പക്ഷേ ഒരു സംഭവം ​കാണ​ു​േമ്പാഴേക്കും യാഥാർഥ്യം തിരക്കാതെ ഷെയർ ചെയ്യുന്ന പലരും ഇത്തവണയും പണിപറ്റിച്ചു എന്നർഥം. പിണറായിയുടെ പേര്​വെച്ച ബോർഡ്​ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച്​ തുടങ്ങിയതോടെ പല മലയാളികളും സന്തോഷ്​ പണ്ഡിറ്റി​​​​​​െൻറ പേരും സ്വന്തം പേരും വരെ ​സമാനരൂപത്തിൽ തയ്യാറാക്കി ഇതിനെ ട്രോളിത്തുടങ്ങിയിട്ടുണ്ട്​. കോവിഡ്​ കാലത്ത്​ പ്രചരിച്ച അനേകം വ്യാജവാർത്തകളുടെ ലിസ്​റ്റിലെ പുതിയ അംഗമായി പ്രസ്​തുത വാർത്തയും മാറിയിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccpinarayifake newscovid 19
News Summary - covid 19 pinarayi fake news
Next Story