പാസില്ലാതെ മഹാരാഷ്ട്രയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി പൊലീസ് പിടിയിൽ
text_fieldsകോഴിക്കോട്: മഹാരാഷ്ട്രയിലെ കോലാപൂരില്‍ നിന്നെത്തിയ കോഴിക്കോട് ചക്കുംകടവ് സ്വദേശിയെ പോലീസ് പിടികൂടി. ഹോട്സ്പോട്ട് മേഖലയില്‍ നിന്നെത്തിയതിനാല്‍ ഇയാളെ കോവിഡ് കെയര്‍ സെന്‍ററില്‍ നിരീക്ഷണത്തിലാക്കി. മഹാരാഷ്ട്ര സ്വദേശി ഓടിച്ച ഇന്നോവ കാറിലാണ് ഇയാൾ കോഴിക്കോട്ടെത്തിയത്.
മഹാരാഷ്ട്രയിൽ നിന്നും കണ്ണൂരിലേക്കുള്ള പാസാണ് ഇവർ എടുത്തിരുന്നത്. കോവിഡ് ഹോട്സ്പോട്ടിൽ നിന്നും വരുന്നതിനാൽ ഒരു കാരണവശാലും വീട്ടിലേക്ക് അയക്കാതെ കോവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിലാക്കുകയാണ് വേണ്ടത്. എന്നാൽ മാഹി, കോഴിക്കോട് അതിർത്തികൾ കടന്ന് വാഹനത്തിന് കോഴിക്കോട് നഗരത്തിലെത്താനായത് പൊലീസിന്‍റെ ഗുരുതര വീഴ്ചയായയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സർക്കാർ നിരീക്ഷണകേന്ദ്രത്തിലേക്ക് പോകാതെ വീട്ടിലെത്താനായിരുന്നു ഇയാളുടെ ശ്രമം.
പുലർച്ചെ കോഴിക്കോട് നഗരത്തില്‍ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയിലാണ് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ഇന്നോവ ശ്രദ്ധയില്‍ പെട്ടത്. വാഹനം പിടികൂടിയതിനുശേഷം കോര്‍പറേഷന്‍ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി വിവരങ്ങൾ ചോദിച്ചുമനസ്സിലാക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്തുള്ള കോവിഡ് കെയര്‍ സെന്‍ററിലേക്ക് മാറ്റി. മഹാരാഷ്ട്ര സ്വദേശിക്ക് ഓൺലൈൻ പാസെടുത്ത് തിരിച്ചുപോകാമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.