Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2020 5:30 AM GMT Updated On
date_range 26 Oct 2020 7:08 AM GMTകോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
text_fieldsbookmark_border
കോട്ടയം: കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. തൊടുപുഴ സ്റ്റേഷനിലെ എ.എസ്.ഐ സി.കെ. രാജു (55) ആണ് മരിച്ചത്.
മൂന്നാഴ്ച മുമ്പ് കോവിഡ് സ്ഥിരീകരിച്ച രാജുവിനെ ന്യുമോണിയയെ തുടർന്ന് വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. 2021 മെയിൽ സർവീസിൽ നിന്ന് വിരമിക്കാനിരിക്കുകയായിരുന്നു.
തൊടുപുഴ കൊളപ്ര സ്വദേശിയായ രാജു വെങ്ങല്ലൂരിലാണ് ഇപ്പോൾ താമസം. പൊലീസ് ഒാഫീസേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ല കമ്മിറ്റിയംഗമാണ്. ഭാര്യ: മായ, മക്കൾ: നവനീത്, മാളവിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story