കോവിഡ് ചികിത്സ പ്രോട്ടോകോളിൽ മാറ്റം; രോഗലക്ഷണമില്ലാത്ത ആരോഗ്യപ്രവർത്തകർക്ക് വീട്ടിൽ ചികിൽസ
text_fieldsതിരുവനന്തപുരം: കോവിഡ് ചികിത്സ പ്രോട്ടോകോളിൽ മാറ്റം വരുത്തി സംസ്ഥാന സർക്കാർ. കോവിഡ് സ്ഥിരീകരിച്ച് രോഗലക്ഷണമില്ലാത്ത ആരോഗ്യപ്രവർത്തകർക്ക് വീട്ടിൽകഴിയാൻ സർക്കാർ അനുമതി നൽകി. ഇതിനായി ആരോഗ്യപ്രവർത്തകർ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ സമർപ്പിക്കണം.
ഇത്തരം വീട്ടിൽകഴിയുന്നവർ രോഗലക്ഷണം കണ്ടാലുടൻ ആശുപത്രിയിലേക്ക് മാറണം. വീടുകളിൽ കഴിയുന്ന ആരോഗ്യപ്രവർത്തകർക്ക് റൂം ക്വാറൻറീൻ നിർബന്ധമാണ്. വീട്ടിലെ മറ്റുള്ളവരുമായി സമ്പർക്കം പാടില്ല. രോഗം സ്ഥിരീകരിച്ച് 10 ദിവസത്തിന് ശേഷം ആരോഗ്യപ്രവർത്തകരെ ആൻറിജൻ പരിശോധനക്ക് വിധേയമാക്കും. പരിശോധനയിൽ ഫലം നെഗറ്റീവായാലും ഇവർ ഏഴ് ദിവസം ക്വാറൻറീനിൽ കഴിയണം.
കോവിഡ് രോഗികളെ വീടുകളിൽ തന്നെ ചികിൽസിക്കാൻ കേന്ദ്രസർക്കാർ നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. ഐ.സി.എം.ആറും ഇത് അംഗീകരിച്ചിരുന്നു. എന്നാൽ, കേരളം ഇതുവരെ ഈ പരിഷ്കാരം നടപ്പാക്കിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.