ശബരിമല തീർഥാടകരുടെ എണ്ണം കുറക്കും; തീർഥാടന മാനദണ്ഡങ്ങൾ തയാറാക്കാൻ പ്രത്യേക സമിതി
text_fieldsതിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ മണ്ഡലകാലത്ത് ശബരിമലയിൽ തീർഥാടകരുടെ എണ്ണം കുറക്കാൻ തീരുമാനം. വിർച്വൽ ക്യൂ സംവിധാനത്തിലൂടെ മാത്രം തീർഥാടകരെ പ്രവേശിപ്പിക്കാനും തീരുമാനിച്ചു.
മണ്ഡലകാലത്തെ തീർഥാടന മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപവത്കരിച്ചതായും ഒരാൾചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ. വാസു പറഞ്ഞു.
ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ ആരോഗ്യവകുപ്പ് സെക്രട്ടറി, ദേവസ്വം സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി എന്നിവർ ഉൾപ്പെടും. തീർഥാടകർക്ക് വേണ്ടി നടപ്പാക്കേണ്ട മാർഗനിർദേശങ്ങൾ എന്തെല്ലാം എന്ന കാര്യത്തിൽ നിർദേശങ്ങൾ തയാറാക്കി സർക്കാറിന് കൈമാറും.
കോവിഡ് രോഗമില്ലെന്ന് സ്ഥിരീകരിച്ചാൽ മാത്രമേ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കൂ. നെയ്യഭിഷേകത്തിന് പകരം സംവിധാനം ഒരുക്കും. സന്നിധാനത്ത് വിരിവെക്കാൻ അനുവാദം നൽകില്ല. അന്നദാനം പരിമിതമായ രീതിയിൽ നടത്തുമെന്നും പൊതുവായ പാത്രങ്ങൾ ഉപയോഗിക്കാതെ പകരം സംവിധാനം കണ്ടെത്തുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.