കോവിഡിൽ കുടുങ്ങിയത് നാനൂറിലധികം റാങ്ക് ലിസ്റ്റുകൾ
text_fieldsതൃശൂര്‍: കോവിഡിൽ കുടുങ്ങിക്കിടക്കുന്നത് പി.എസ്.സിയുടെ നാനൂറിലധികം റാങ്ക് ലിസ്റ്റുകൾ. സംസ്ഥാന, ജില്ലതലത്തിലുള്ള നൂറിലധികം ലിസ്റ്റുകളുടെ കാലാവധി ജൂണ്‍ 19 വരെ നീട്ടിയിട്ടുണ്ട്. പകുതിയോളമെണ്ണത്തിെൻറ കാലാവധി ഒരു വര്‍ഷത്തിനകം കഴിയും. നിപ, പ്രളയം, ഓഖി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ നിയമനം മരവിച്ചത് കൂടി കണക്കിലെടുേമ്പാൾ ലിസ്റ്റിലുള്ള പലരും ഇനി അവസരം ലഭിക്കില്ലെന്ന ആശങ്കയിലാണ്. തദ്ദേശസ്ഥാപന, നിയമസഭ തെരഞ്ഞെടുപ്പുകള്‍ കൂടി നടക്കാനിരിക്കെ നിയമനം വീണ്ടും തടസ്സപ്പെടും. പുതിയ റാങ്ക് ലിസ്റ്റുകളില്‍നിന്ന് നിയമനങ്ങളൊന്നും നടന്നിട്ടുമില്ല.
ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി ക്ലര്‍ക്ക്, അസി. സെയില്സ്മാന് (സൈപ്ലകോ), സിവില്‍ പൊലീസ് ഓഫിസര്‍, സിവില്‍ എക്സൈസ് ഓഫിസര്‍, വെറ്ററിനറി സര്ജൻ, എച്ച്.എസ്.എ (വിവിധം), ഗ്രേഡ് 1 ഓവര്‍സിയര്‍ (പൊതുമരാമത്ത്്), എല്‍.ഡി.വി ഡ്രൈവര്‍ (വിവിധം), കൃഷി ഓഫിസര്‍, ഡെപ്യൂട്ടി ഡിസ്ട്രിക്ട് എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ (ആരോഗ്യം), മുനിസിപ്പല്‍ സെക്രട്ടറി, െഡൻറല്‍ സര്ജന്, വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനീയര്‍, അസി. മോട്ടോര്‍ വെഹിക്കല്‍ ഇന്‍സ്പെക്ടര്‍ തുടങ്ങിയ പട്ടികകളാണ് അനക്കമറ്റ് കിടക്കുന്നത്. പരീക്ഷയെഴുതിയവരില്‍ (17.94 ലക്ഷം) ഒരു ശതമാനം പേര് (15,000) മാത്രമാണ് 2018ല്‍ നിലവില്‍ വന്ന എല്‍.ഡി ക്ലര്‍ക്ക് റാങ്ക ്പട്ടികയിലുള്ളത്. എന്നാല്‍, കുറഞ്ഞ തോതില്‍ മാത്രമാണ് നിയമനം നടന്നത്.
ഡ്രൈവര്‍ തസ്തികയിലും ഇതാണവസ്ഥ. വിവിധ വകുപ്പുകളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും നിലച്ച മട്ടാണ്. സംസ്ഥാനത്ത് മുടങ്ങിയത് നാനൂറിലധികമാണെങ്കിൽ ജില്ലതലങ്ങളിൽ കുടുങ്ങിക്കിടക്കുന്നത് ഇതിെൻറ രണ്ടിരട്ടിയോളമാണ്. ചെലവ് ചുരുക്കലിെൻറ ഭാഗമായി പുതിയ നിയമനങ്ങളില്ലെന്ന് ധനമന്ത്രി വ്യക്തമാക്കുേമ്പാഴും താല്‍ക്കാലിക നിയമനങ്ങളും മാനദണ്ഡങ്ങളില്ലാതെ ആശ്രിതനിയമനവും നടക്കുന്നുണ്ട്. കോവിഡ് കാലത്ത് 3000 പേരെ താല്‍ക്കാലികമായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതില്‍ 1500 പേരെ നിയമിച്ചു. ബാക്കി നടപടികൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.