Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്‌ പോസിറ്റീവായാൽ...

കോവിഡ്‌ പോസിറ്റീവായാൽ നമ്മളും പോസിറ്റീവ്‌ ആവണം

text_fields
bookmark_border
കോവിഡ്‌ പോസിറ്റീവായാൽ നമ്മളും പോസിറ്റീവ്‌ ആവണം
cancel

​േകാവിഡ്​ കേരളത്തിൽ അതിവേഗം പടർന്നു പിടിക്കുകയാണ്​. രോഗബാധ ഏറ്റവും കൂടുതലുള്ള മേഖലകളിലൊന്നാണ്​ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി. കോവിഡ്​ ക്ലസ്​റ്റായിരുന്ന കൊണ്ടാട്ടിയിൽ കോവിഡ്​ ബാധിച്ച്​ രോഗമുക്​തി നേടിയ കൗൺസിലർ അഡ്വ.കെ.കെ സമദി​െൻറ കുറിപ്പ്​ വൈറലാവുകയാണ്​​.

കുറിപ്പി​െൻറ പൂർണ്ണ രൂപം

പൊതുരംഗത്തെ പ്രവർത്തനങ്ങളിലെ തിരക്കുകളിൽ നിന്ന് പൂർണമായ മാറിനിൽക്കലാണിത്‌. കൊണ്ടോട്ടി മാർക്കറ്റിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ലക്ഷണങ്ങൾ ഇല്ലാതിരുന്നിട്ടും കൗൺസിലർമാർക്കൊപ്പം പരിശോധനക്ക്​ വിധേയനായത്. ഫലം പോസിറ്റിവ് ആയി. ജൂലൈ 23ന് രാവിലെയാണ് മെഡിക്കൽ കോളജ് സൂപ്രണ്ട് ഇക്കാര്യം വിളിച്ചറിയിച്ചത്. കോവിഡിനെക്കുറിച്ച്‌ അതുവരെ വായിച്ചതും അറിഞ്ഞതുമായ വാർത്തകളും വിവരങ്ങളും മിന്നായം പോലെ മനസ്സിൽ. ഫലം പോസറ്റീവാണെങ്കിലും മനസ്​ നെഗറ്റീവാകാതെ കോവിഡിനെ നേരിടാൻ തീരുമാനിച്ചു.

സഹപ്രവർത്തകർ, വീട്ടുകാർ, കൂടെ സഞ്ചരിച്ചവർ, എല്ലായ്പ്പോഴും കൂടെയുണ്ടാവുന്നവർ അങ്ങനെ നിത്യ ജീവിതത്തിൽ ഇടപഴകാൻ ഇടവന്നവർ നിരവധിയാണ്. അവരെക്കുറിച്ച്‌ ഓർത്ത്‌ അൽപ നേരം ആശങ്കയിലായിരുന്നു. ഉടൻ കോടതിയിലും മുനിസിപാലിറ്റിയിലും ഉൾപ്പെടെ സമ്പർക്കത്തിലുണ്ടായിരുന്ന ഓർമ വന്നവരെയെല്ലാം വിളിച്ച്‌ വിവരം പറഞ്ഞു. ജൂനിയേഴ്​സിന്​ ഉൾപ്പെടെയുള്ളവർക്ക്​ ക്വാറൻറീനിൽ പോകാൻ സാഹചര്യമൊരുക്കി. അവരുടെയെല്ലാം ഫലങ്ങൾ നെഗറ്റീവ് ആവുന്നതുവരെ അക്കാര്യത്തിൽ ആധിയുണ്ടായിരുന്നു.

കോവിഡ് രോഗിയാണെന്ന് തിരിച്ചറിഞ്ഞ സമയം മുതൽ ജീവിതം ഒരു മുറിയിലേക്ക് ചുരുങ്ങുകയാണെന്ന സത്യം ഉൾക്കൊള്ളാൻ ശ്രമിച്ചു.

തുടർ പരിശോധനകൾ ഉൾപ്പടെയുള്ള സ്ഥലങ്ങളിലെ മുഖങ്ങൾ പുതിയ അറിവുകളും അനുഭവങ്ങളുമായി. 23ന് രാത്രി 10 മണിയോടെയാണ് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. രോഗിയാണെന്ന് തോന്നിക്കാത്ത സമീപനമായിരുന്നു പി.പി.ഇ കിറ്റിനകത്തും അതില്ലാതെയുമുള്ള ആരോഗ്യ പ്രവർത്തകരും മറ്റും നൽകിയത്. മെഡിക്കൽ കോളേജിലെ രജിസ്ട്രേഷൻ കൗണ്ടറിൽ രോഗികൾക്കിടയിൽ കണ്ടത്​ മൗനമോ ആധിയൊ ഒക്കെ ആയിരുന്നു. പിഞ്ചു കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെ മുഖത്തോട് മുഖം നോക്കി ഇരുന്നു. താൻ കോവിഡ്‌ രോഗിയാണന്ന് തിരിച്ചറിഞ്ഞ്​ ആദ്യമായി ആശുപത്രിയിൽ എത്തിയതി​െൻറ അമ്പരപ്പ്​ പലരുടെയും കണ്ണുകളിൽ. അവൂർവ്വം ചിലർ മാത്രം ഫോണുകളിൽ ഉറക്കെ സംസാരിച്ച്‌ തനിക്കൊന്നുമില്ലെന്ന് സ്വയം ആത്മ വിശ്വാസമുണ്ടാക്കാനും പ്രിയപ്പെട്ടവരെ വിശ്വസിപ്പിക്കാനും ശ്രമിക്കുന്നുമുണ്ടായിരുന്നു.

ഇ.സി.ജി, എക്സ് റേ, രക്ത പരിശോധനകൾ കഴിഞ്ഞ് രാത്രി 12 ഓടെയാണ്​ മുട്ടിപ്പാലത്തെ കെയർ സെൻററിലേക്ക് മാറ്റിയത്. പരിശോധനകളിൽ കാര്യമായി കുഴപ്പമി​െല്ലന്ന്​ കണ്ടതിനാലും ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതിരുന്നതിനാലും ചികിത്സാ കാലം എനിക്ക് ഒരു ക്വാറൻറീൻ അനുഭവം തന്നെയാണ്. അഞ്ചുദിവസം മരുന്ന്​, കൃത്യമായി ഭക്ഷണം. തൊട്ടടുത്ത മുറിയിലെ രോഗികളുടെ ആശങ്കകൾ കുറക്കാൻ അവസരം കിട്ടിയതാണ് പ്രധാന അനുഭവം. മാർക്കറ്റിലെ മത്സ്യ തൊഴിലാളികളടക്കമുള്ളവരായിരുന്നു സമീപത്തെ ഹാളിലുണ്ടായിരുന്നത്. അവരുടെ ആധികൾ കാടുകയറുമ്പോൾ അർധരാത്രിയിൽ പോലും വാതിലിൽ മുട്ടും. ചെറിയ ശാരിരിക അസ്വസ്ഥതകൾ പോലും മരണ ലക്ഷണമായിക്കണ്ട്‌ ഭയപ്പാടോടെ കഴിഞ്ഞിരുന്ന ഒരാളും അക്കൂട്ടത്തിലുണ്ടായിരുന്നു.

ഒരാളെ വല്ലാതെ മരണഭയം കീഴ്പ്പെടുത്തിയാൽ പിന്നെ ഒരു ചികിത്സയും ഫലിക്കില്ല.

താൻ മരണപ്പെട്ടാൽ മക്കൾക്കാരുമില്ലെന്ന് സങ്കടം പറഞ്ഞ് തേങ്ങിക്കരയുന്ന കൂട്ടത്തിലെ ചിലരെ ആശ്വസിപ്പിക്കാൻ പാടുപെട്ടു. മഹാമാരി പിടിപെട്ടു മരിച്ചാൽ ഇസ്ലാമിക വിശ്വാസ പ്രകാരം രക്തസാക്ഷിയാണെന്ന അറിവ് കുറെ പേർക്കെങ്കിലും ആശ്വാസമായതായി അനുഭവപ്പെട്ടു. കോവിഡുമായി ബന്ധപ്പെട്ട് ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ഇടക്ക്​ ഒരു പത്രത്തിൽ ലേഖനം വന്നു. രോഗലക്ഷണങ്ങൾ കാണിച്ചില്ലെങ്കിലും ശരീരത്തിൽ നിന്ന് പെ​െട്ടന്ന് ഓക്സിജൻ നഷ്​ടപ്പെടുന്ന അപകടകരമായ അവസ്ഥ 'ൈസെലൻറ്​ ഹൈപോക്സിയ' ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വിവരം അൽപ്പം ആശങ്കയുണ്ടാക്കി.

മുറി ശുചീകരിക്കാൻ വന്ന സന്നദ്ധ പ്രവർത്തകൻ കുഴഞ്ഞുവീണത് വേദനിപ്പിക്കുന്ന കാഴ്ചയായി. വീട്ടിൽ പോവാറുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ വീട്ടിൽ ഭാര്യയും കുട്ടികളും ഉമ്മയുമൊക്കെ ഉണ്ട് എന്നായിരുന്നു മറുപടി. ആരോഗ്യപ്രവർത്തകരുടെ ത്യാഗവും സങ്കടവും നിറഞ്ഞ മറുപടി. വീട്ടിലുള്ളവർക്ക്​ ധൈര്യം പകർന്ന്​ കൂടെ നിൽക്കേണ്ട സമയത്താണ് അവർ അനിവാര്യമായ ഈ സഹായങ്ങളുമായി ഓടിനടക്കുന്നത്. സമൂഹം ഭയക്കുന്ന രോഗം പിടിപെടുമ്പോഴുള്ള മാനസികാവസ്ഥ വാക്കുകൾക്കതീതമാണ്. ഏകാന്ത തടവറയിലെ ഒറ്റപ്പെടൽ. കൂടെയുണ്ടെന്ന് ഓർമ്മപ്പെടുത്തലുമായി വരുന്ന ഫോൺ കോളുകൾ വല്ലാത്ത പ്രതീക്ഷയാണ്.

വിരൽതുമ്പിൽ ലോകം തുറക്കുന്ന ഇക്കാലത്തും അത്തരം വിളികളാണ്​ യഥാർഥ ആശ്വസം നൽകുക. വീടുമായി ബന്ധപ്പെടുവാൻ പോലും കഴിയാത്തവരുടെ മനോവ്യാപാരം പറഞ്ഞറിയിക്കാനാവില്ല. ഒറ്റക്ക്‌ ഒരു മുറിയിൽ. ഭക്ഷണമെത്തിക്കുന്നവർ പോലും അത്‌ പാത്രത്തിലിട്ട്‌ മാറിപ്പോകുന്ന അവസ്ഥ. ഒറ്റപ്പെടലിനേക്കാൾ വലിയ മറ്റെന്ത് ശിക്ഷയാണുള്ളത്.

കോവിഡിനെ ഭയപ്പെടേണ്ടതില്ല എന്നതു തന്നെയാണ് ഞാൻ പഠിച്ചത്. മാസ്ക്ക്, സാമൂഹിക അകലം, കൈകൾ വൃത്തിയാക്കൽ ഈ മൂന്നു കാര്യങ്ങളിൽ ആരോഗ്യ വിദഗ്ധർക്കിടയിൽ അഭിപ്രായഭിന്നതയില്ല. ഇവ മൂന്നും ജീവിതത്തി​െൻറ ഭാഗമാക്കിയാൽ രോഗം വരാനിടയില്ല. അഥവാ വന്നാൽ ഭയത്തിനിട കൊടുക്കാതെ നേരിടണം. അതിന്​ നമുക്ക്‌ കഴിയും. കുറച്ചുദിവസത്തെ ഒറ്റക്കുള്ള ജീവിതം മാത്രമേ പ്രശ്നമുള്ളൂ. അതുപക്ഷെ വലിയ പാഠങ്ങളുമാവും. റിസൽട്ട്‌ നെഗറ്റീവായി എന്നറിഞ്ഞപ്പോൾ തന്നെ മെഡിക്കൽ കോളേജിലെ നോഡൽ ഓഫീസർ ഡോ. ഷിനാസിനെ വിളിച്ച് പ്ലാസ്മ കൊടുക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ നൽകാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട സംഭാവന അതായിരിക്കും. ഈ ദുരിത കാലത്തെ നാം അതി ജീവിക്കും. ഒരുമിച്ച്‌ ഒറ്റക്കെട്ടായ്‌ അതിജിവിച്ചേ പറ്റൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Covid In Kerala
Next Story