Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രത്യേക ട്രെയിനുകളിലെ...

പ്രത്യേക ട്രെയിനുകളിലെ വെയിറ്റിങ്​ ലിസ്​റ്റ്​ ടിക്കറ്റുകളുടെ വിതരണം തുടങ്ങി

text_fields
bookmark_border
train-kerala
cancel

തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേ 2020 മേയ് 12 മുതല്‍ ആരംഭിച്ച പ്രത്യേക ട്രെയിനുകളില്‍ വിവിധ ക്ലാസുകളില്‍ പരിമിതമായ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് വിതരണം ആരംഭിച്ചു. ഈ പ്രത്യേക ട്രെയിനുകളില്‍ ആര്‍.എ.സി. ഉണ്ടായിരിക്കില്ല .2020 മേയ് 22ന് പുറപ്പെടുന്ന ട്രെയിനുകളില്‍ മാറ്റം ബാധകമാക്കും, അതായത് 2020 മേയ് 15ന് ആരംഭിക്കുന്ന ബുക്കിങ്ങില്‍ആര്‍.എ.സി (റിസര്‍വേഷന്‍ എഗന്‍സ്റ്റ് കാന്‍സലേഷന്‍) സംവിധാനം 2020 മേയ് 12ന് ആരംഭിച്ച പ്രത്യേകട്രെയിനുകളില്‍-അനുവദിക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ റെയിവേ തീരുമാനിച്ചു. അതോടൊപ്പം താഴെ പറയുന്ന പരമാവധിപരിധിക്കനുസരിച്ച് വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

ഇതിൻെറ അടിസ്ഥാനത്തില്‍ ക്ലാസ്​- പരമാവധി വെയിറ്റിംഗ് ലിസ്റ്റ് പരിധി
1 എ.സി ക്ലാസ് - 20 
എക്സിക്യൂട്ടീവ് ക്ലാസ് - 20
2 എ.സി - 50
3 എ.സി - 100
എ.സി. ചെയര്‍കാര്‍ - 100 (ഭാവിയില്‍ എ.സി. ചെയര്‍കാറുള്ള ട്രെയിന്‍ അനുവദിക്കുകയാണെങ്കില്‍ മാത്രം ബാധകം)
സ്ലീപ്പര്‍ - 200 (ഭാവിയില്‍ സ്ലീപ്പർ ഉള്ള ട്രെയിന്‍ അനുവദിക്കുകയാണെങ്കില്‍ മാത്രം ബാധകം)

2020 മേയ് 12വി ആരംഭിച്ച ട്രെയിനുകളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ റെയില്‍വേ താഴെപ്പറയുന്ന മറ്റു ചില തീരുമാനങ്ങള്‍ കൂടി കൈക്കൊണ്ടിട്ടുണ്ട്

-വെയിറ്റിംഗ് ലിസ്റ്റുമായി ബന്ധപ്പെട്ട മറ്റ് നിയമങ്ങള്‍ അനുവദനീയമായിരിക്കും.
-പ്രീമിയം/തത്ക്കാല്‍ ക്വാട്ടകള്‍ നിര്‍വചിച്ചിട്ടില്ല.
-മുതിര്‍ന്ന പൗരന്മാരുടെ ക്വാട്ട, വനിതകളുടെ ക്വാട്ട, ദിവ്യാംഗ ജനങ്ങള്‍ക്കുള്ള ക്വാട്ട (എച്ച്.പി) എന്നിവ നിലവിലുള്ള നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍വചിക്കും.
-പണം തിരിച്ചുനല്‍കല്‍ നിയമം അതായത് ട്രെയിന്‍ ചാര്‍ജ്ജിന്റെ 50%ത്തോടെ 24 മണിക്കൂര്‍ മുന്‍പുവരെ റദ്ദാക്കുന്നതും ചാര്‍ജ്ജൊന്നും തിരിച്ചുകിട്ടാതെ ട്രെയിന്‍ തിരിക്കുന്നതിന് 24 മണിക്കൂറിനുള്ളില്‍ റദ്ദാക്കുന്നതും തടഞ്ഞിട്ടുണ്ട്, വിശദമാക്കിയ പണം തിരിച്ചുനല്‍കല്‍ നിയമം അതായത് റെയില്‍വേ കാന്‍സലേഷന്‍ ആന്റ് റീഫണ്ട് റൂള്‍സ് 2015 ബാധകമായിരിക്കും.
-2020 മേയ് 22 മുതല്‍ പുറപ്പെടുന്ന ട്രെയിനുകള്‍ക്ക് ഈ മാറ്റങ്ങള്‍ ബാധകമായിരിക്കും; അതായത് 2020 മേയ് 15ന് ആരംഭിക്കുന്ന ബുക്കിംഗുകളില്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaytrainmalayalam newsindia news
News Summary - Covid 19 reservation-Kerala news
Next Story