കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്നെത്തിയവർ വിവരം നൽകിയില്ലെങ്കിൽ കുറ്റകരമായി കണക്കാക്കും
text_fieldsകോഴിക്കോട്: കോവിഡ് 19 ബാധിത രാജ്യങ്ങളിൽനിന്ന് കേരളത്തിൽ വന്നവർ ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചില്ലെങ ്കിൽ കുറ്റകരമായി കണക്കാക്കുമെന്ന് പൊലീസ്. രോഗലക്ഷണമുള്ളവർ തിങ്കളാഴ്ച നടക്കുന്ന ആറ്റുകാൽ പൊലങ്കാലയിൽന ിന്ന് മാറിനിൽക്കണമെന്നും കേരള പൊലീസിെൻറ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്:
പത്തനംതിട്ടയിൽ നിന്ന് 5 പേര്‍ക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതിെൻറ അടിസ്ഥാനത്തിൽ കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ഉടന്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം. അല്ലെങ്കില്‍ കുറ്റകരമായി കണക്കാക്കും. അയല്‍പക്കക്കാരും അറിയിക്കാന്‍ ശ്രദ്ധിക്കണം. സമൂഹമാകെ ശ്രദ്ധിക്കേണ്ടതാണ്. വിദേശത്തില്‍ നിന്നും വന്നവര്‍ നിര്‍ബന്ധമായും 28 ദിവസം വീട്ടിലെ നിരീക്ഷണത്തില്‍ കഴിയണം. ശക്തമായ നിരീക്ഷണം നടത്താനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്.
ആറ്റുകാല്‍ പൊങ്കാല നടക്കുകയാണ്. ഇത്രയും മാസങ്ങള്‍ നടത്തിയ ഒരുക്കങ്ങള്‍ ഉള്ളതിനാല്‍ നിര്‍ത്തി വയ്‌ക്കേണ്ടതില്ലെന്നാണ് തീരുമാനം. രോഗലക്ഷണങ്ങളുള്ളവര്‍ ആരും പൊങ്കാല ഇടാന്‍ വരരുത്. രോഗ ബാധിത രാജ്യങ്ങളില്‍ നിന്നും വന്നവര്‍ വീട്ടില്‍ തന്നെ പൊങ്കാലയിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊങ്കാലയിടാനെത്തുന്നവരുടെ വീഡിയോ ക്ലിപ്പിംഗ് അടക്കം എടുക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.