കോവിഡ്: കൂടുതൽ ജാഗ്രത വേണമെന്ന് വിലയിരുത്തൽ
text_fieldsതിരുവനന്തപുരം: കോവിഡ് രോഗബാധ വീണ്ടും ഉയരുന്ന പ്രവണത കഴിഞ്ഞ ദിവസങ്ങളിൽ ദൃശ്യമായിരിക്കെ സംസ്ഥാനത്ത് അതിജാഗ്രത വേണമെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും എത്തുന്ന സാഹചര്യത്തിൽ നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കും.
വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്ക് തിരിച്ചെത്തുന്നവരിൽ കുറച്ചുപേർക്ക് രോഗം സ്ഥിരീകരിേച്ചക്കാം. വിദേശത്തുനിന്ന് വന്നവരില്‍നിന്ന് നിരവധി കേസുകള്‍ ഉണ്ടായി. സമൂഹവ്യാപന സാധ്യതയിലേക്ക് പോകാതിരിക്കാൻ കർശന ജാഗ്രത അത്യാവശ്യമാണെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.
ഇതര സംസ്ഥാനങ്ങളിൽനിന്ന് നിയന്ത്രിത അളവിലെ മലയാളികളെ കൊണ്ടുവരാൻ സാധിക്കുകയുള്ളുവെന്ന് മന്ത്രി കെ.കെ. ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയുടെ പലഭാഗത്തുള്ളവരും സംസ്ഥാനത്തേക്ക് എത്തുന്നതിനായി താൽപര്യം അറിയിച്ചിട്ടുണ്ട്. നിരീക്ഷണം കർശനമാക്കാൻ വാര്‍ഡുതല സമിതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാ ഹാള്‍ അണുവിമുക്തമാക്കാന്‍ ഫയര്‍ഫോഴ്സിെൻറ സഹായം തേടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.