കോവിഡ്: സെക്രേട്ടറിയറ്റിൽ നിയന്ത്രണം ശക്തമാക്കുന്നു
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി ഭരണസിരാകേന്ദ്രമായ സെക്രേട് ടറിയറ്റിൽ നിയന്ത്രണം ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചു. ഇനിയൊരു അറിയിപ്പുണ്ടാ കുന്നതുവരെ സന്ദർശകരെ നിയന്ത്രിക്കും. ഒൗദ്യോഗിക ആവശ്യങ്ങൾക്ക് വരുന്നവർ രേഖകൾ കൈയിൽ കരുതണം. അല്ലാതുള്ളവർക്ക് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിയുടെയോ ഉദ്യേ ാഗസ്ഥരുടെയോ ശിപാർശ വേണം. ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി.
നിയന്ത്രണം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. തെർമൽ മീറ്റർ ഉപയോഗിച്ച് എല്ലാവരെയും പരിശോധിക്കും. അസ്വാഭാവികതയുള്ളവരുടെ പേരും മേൽവിലാസവും ദിശ ഹെൽപ്ലൈന് കൈമാറും. പരിശോധന നടത്താതെ ഒരാെളയും സെക്രേട്ടറിയറ്റിനുള്ളിലേക്ക് കടത്തില്ല. വാഹനങ്ങൾക്ക് മെയിൻ കാമ്പസിലേക്ക് കേൻറാൺമെൻറ് ഗേറ്റ് വഴി മാത്രമേ പ്രവേശനമുണ്ടാകൂ.
ആസാദ് ഗേറ്റ് വഴി ജീവനക്കാർക്ക് പ്രവേശനമുണ്ടാകും. കേൻറാൺമെൻറ് ഗേറ്റ്, ആസാദ് ഗേറ്റ് എന്നിവ വഴി വാഹനങ്ങൾക്ക് പുറത്ത് പോകാം. അനക്സ് ഒന്ന്, രണ്ട് എന്നിവയിൽ ഒരു ഗേറ്റ് വാഹനങ്ങൾക്കും ജീവനക്കാർക്കുമായി പരിമിതപ്പെടുത്തും. ജീവനക്കാർ തിരിച്ചറിയൽ കാർഡ് ധരിക്കണം.
ജീവനക്കാർക്ക് ഡ്യൂട്ടിക്കെത്താൻ യാത്രക്ക് അനുമതി നൽകും
തിരുവനന്തപുരം: സർക്കാർ ഒാഫിസുകളുടെ പ്രവർത്തനം ഉറപ്പാക്കാൻ ജീവനക്കാർക്ക് ജില്ലക്കുള്ളിലും ജില്ല വിട്ടും യാത്ര ചെയ്യാൻ അനുമതി നൽകണമെന്ന് ഡി.ജി.പി, ജില്ല പൊലീസ് മേധാവികൾ, ജില്ല കലക്ടർമാർ എന്നിവർക്ക് പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി നിർദേശം നൽകി. ഡ്യൂട്ടിക്ക് നിയോഗിക്കുന്നവർക്ക് യാത്ര ചെയ്യാൻ ഡ്യൂട്ടി ചാർട്ടും തിരിച്ചറിയൽ കാർഡും ഹാജരാക്കിയാൽ മതിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.