Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Abraham Thomas and wife
cancel
Homechevron_rightNewschevron_rightKeralachevron_rightകോവിഡിനെതിരെ പോരാടി...

കോവിഡിനെതിരെ പോരാടി ജയിച്ച 93 കാരൻ എബ്രഹാം തോമസ്​ അന്തരിച്ചു

text_fields
bookmark_border

റാന്നി: കോവിഡ്​ 19നെതിരെ പോരാടി ജീവിതത്തിലേക്ക്​ മടങ്ങിയ 93കാരൻ പത്തനംതിട്ട റാന്നി ഐത്തല പട്ടയിൽ എബ്രഹാം തോമസ്​ അന്തരിച്ചു. വാർധക്യ സഹജമായ അസുഖ​ത്തെ തുടർന്നാണ്​ മരണം. കോവിഡ്​ മുക്തനായി എട്ടുമാസത്തിന്​ ശേഷമാണ്​ മരണം.

കേരളത്തിൽ കോവിഡ്​ വ്യാപനത്തിന്‍റെ രണ്ടാം ഘട്ടത്തിൽ ആദ്യം രോഗം സ്​ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയവരുടെ മാതാപിതാക്കളാണിവർ. തോമസിന്‍റെയും ഭാര്യയുടെയും കോവിഡ്​ രോഗമുക്തി നേടിയുള്ള തിരിച്ചുവരവ്​ രാജ്യശ്രദ്ധ ആകർഷിച്ചിരുന്നു. ആ സമയത്ത്​ ഇന്ത്യയിൽ കോവിഡ്​ ഭേദമായ ഏറ്റവും പ്രായം കൂടിയ രോഗികളിൽ ഒരാളായിരുന്നു എബ്രഹാം തോമസ്​.

മാർച്ച്​ എട്ടിനാണ്​ ഇവർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. എബ്രഹാം തോമസിനെയും മറിയാമ്മയെയും ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലും പിന്നീട്​ കോട്ടയം മെഡിക്കൽ കോളജിലും ചികിത്സിക്കുകയായിരുന്നു. 27 ദിവസത്തെ ചികിത്സക്ക്​ ശേഷം ഇരുവരും രോഗമുക്തി നേടി ആശുപത്രി വിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19DeathCovid SurivorAbraham Thomas
News Summary - Covid 19 Survivor 93 Year Old Abraham Thomas Passes Away
Next Story