പത്തനംതിട്ടയിൽ ആറു പേർക്കു കൂടി കോവിഡ്
text_fieldsസ്കൂളുകൾ, കോളജുകൾ, മദ്റസകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാർച്ച് അവസാനം വരെ അടച് ചിടും
തിരുവനന്തപുരം/കൊച്ചി: സംസ്ഥാനത്ത് പുതുതായി ആറുപേർക്ക് കൂടി കോവിഡ് 19 രോഗം ബാധിച ്ചതായി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 15 ആയി.
കോഴഞ്ചേരി ഗവ. ജില്ലാ ആശുപത ്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്നവർക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇവർക്ക് ഇറ്റലിയിൽനിന്ന് പ ത്തനംതിട്ടയിലെത്തിയ കുടുംബവുമായി സമ്പർക്കമുണ്ടായിരുന്നതായി സൂചനയുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഇറ്റലിയില്നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ കണ്ണൂര് സ്വദേശിയായ മൂന്ന് വയസ്സുള്ള കുട്ടിക്ക് തിങ്കളാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കണ്ണൂർ ഇരിട്ടി സ്വദേശികളായ കുടുംബം ഈ മാസം ഏഴിന് രാവിലെ 6.30ന് ദുൈബയില്നിന്നുള്ള ഇ.കെ-503 വിമാനത്തിലാണ് കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിൽ പരിശോധന നടത്തിയപ്പോഴാണ് പനി ഉണ്ടെന്നറിഞ്ഞത്. സാമ്പിൾ പരിശോധനയിൽ വൈറസ്ബാധ സ്ഥിരീകരിച്ചു. വിമാനത്താവളത്തിൽ ഇവരെ പരിശോധനക്കും മറ്റും സഹായിച്ച അഞ്ച് മെഡിക്കൽ സംഘാംഗങ്ങളും നിരീക്ഷണത്തിലാണ്. ഇവർക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്തവരുടെ വിവരം ശേഖരിക്കും.
സംസ്ഥാനത്ത് 1166 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 967 പേർ വീടുകളിലും 149 പേർ ആശുപത്രികളിലുമാണ്. കഴിഞ്ഞ ദിവസം ഇറ്റലിയിൽ നിന്നെത്തിയ കുടുംബം നേരിട്ട് സമ്പർക്കം പുലർത്തിയ പത്തനംതിട്ടയിലെ 270 പേരെ ആരോഗ്യവകുപ്പ് കണ്ടെത്തി.
നേരിട്ട് ബന്ധപ്പെടാത്തവരും എന്നാൽ, ഇടപഴകിയവരുമായി സമ്പർക്കം പുലർത്തിയവരുമായ 449 പേരെ കെണ്ടത്തിയിട്ടുണ്ട്. ഇറ്റലിയിൽനിന്നെത്തിയവരുടെ കുടുംബത്തിൽ 90ഉം 87ഉം വയസ്സുള്ള ദമ്പതികളുടെ ആരോഗ്യസ്ഥിതിയിലും ആശങ്കയില്ല.
അതിനിടെ, സംസ്ഥാനത്ത് പൊതുചടങ്ങുകളും ഏഴാംക്ലാസ് വരെയുള്ള കുട്ടികൾക്ക് പരീക്ഷയും ഒഴിവാക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. സ്കൂളുകൾ, കോളജുകൾ, മദ്റസകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാർച്ച് അവസാനം വരെ അടച്ചിടും.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.