ചികിത്സ വീട്ടിലേക്ക്; അത്യാവശ്യത്തിനുമാത്രം ആശുപത്രി
text_fieldsകൊച്ചി: കോവിഡ് ബാധിതർ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ചികിത്സ ആരോഗ്യവകുപ്പ് പരിഷ്കരിക്കുന്നു. പോസിറ്റിവായാലും ലക്ഷണങ്ങളില്ലാത്തവർക്ക് വീടുകളിൽ ചികിത്സ നിർബന്ധമാക്കും. ഒഴിവാക്കാനാകാത്തവർക്ക് മാത്രം ആശുപത്രി ചികിത്സ നൽകും.
ഒക്ടോബർ, നവംബർ മാസങ്ങൾ നിർണായകമാണെന്നും വരും ആഴ്ചകളിൽ രോഗികൾ കൂടുമെന്നും കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ സൂചിപ്പിച്ചിരുന്നു. അങ്ങനെ വർധിച്ചാൽ വരും ദിവസങ്ങളിൽ ആശുപത്രി കിടക്കകളും വെൻറിലേറ്ററുകളും അനുബന്ധ സംവിധാനങ്ങളും തികയാതെ വരാം. ഇത് മുൻകൂട്ടി കണ്ടാണ് പരിഷ്കരണം.
പോസിറ്റിവിൽ 40 ശതമാനം പേർക്കും ലക്ഷണങ്ങളുണ്ടാകാറില്ല. നിലവിൽ ഇത്തരക്കാർക്ക് വീട്ടിലോ ആശുപത്രിയിലോ ചികിത്സിക്കാം. എന്നാൽ, ഇനി മുതൽ മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെങ്കിൽ ആശുപത്രി ഒഴിവാക്കി വീടുകളിൽ ചികിത്സ നിർബന്ധമാക്കും.
ലക്ഷണങ്ങളില്ലാത്ത പോസിറ്റിവുകാർക്ക് വീടുകളിൽ സൗകര്യമില്ലെങ്കിൽ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ചികിത്സയൊരുക്കുന്ന ഡോമിസിലിയറി ട്രീറ്റ്മെൻറ് സെൻറർ സംവിധാനം പ്രോത്സാഹിപ്പിക്കാനും നടപടി തുടങ്ങി. ഇവിെട സ്ഥിരം ഡോക്ടർ ഉണ്ടാകില്ലെങ്കിലും സ്റ്റാഫ് നഴ്സടക്കം ജീവനക്കാരുടെ സേവനം ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.