തലസ്ഥാനത്തെ കോവിഡ്: വിമാനയാത്രയിൽ 91 പേർ, ആറുപേരൊഴികെ നിരീക്ഷണത്തിൽ
text_fieldsതിരുവനന്തപുരം: ഇറ്റലിയിൽനിന്ന് എത്തിയയാൾക്ക് തലസ്ഥാനജില്ലയിൽ കോവിഡ്ബാധ സ് ഥിരീകരിച്ച സാഹചര്യത്തിൽ ഇയാൾക്കൊപ്പം വിമാനത്തിൽ സഞ്ചരിച്ച 91 പേരെയും നിരീക്ഷണത് തിൽ പാർപ്പിക്കാൻ നടപടി തുടങ്ങി. ഇറ്റലിയിൽനിന്ന് ഖത്തർ വഴി മാർച്ച് 11ന് പുലർച്ച 2. 26നാണ് ഇദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.
രോഗബാധിതനുമായി നേ രിട്ട് സമ്പർക്കമുണ്ടാകാൻ സാധ്യതയുള്ള 31 പേരുെട വിവരങ്ങൾ സമാഹരിച്ചെന്നും േരാഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലും മറ്റുള്ളവരെ വീടുകളിലും നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയതായും കലക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു. വിമാനത്തിെൻറ മുന്നിലെ മൂന്ന് നിരയിലും പിന്നിലെ മൂന്ന് നിരയിലുമാണ് ഇവർ സഞ്ചരിച്ചത്.
നേരിട്ടുള്ള സമ്പർക്കത്തിൽ വരാത്ത ശേഷിക്കുന്ന 60ൽ ആറ് പേർ ഒഴികെയുള്ളവരെയെല്ലാം കണ്ടെത്താനും വീടുകളിൽ നിരീക്ഷണത്തിൽ പാർപ്പിക്കാനും കഴിഞ്ഞു. വിമാനത്താവളത്തിൽ ഫോറം പൂരിപ്പിച്ചതുമായി ബന്ധപ്പെട്ട അവ്യക്തത ആറുപേരുമായുമുള്ള ആശയവിനിമയത്തിന് തടസ്സമായി നിൽക്കുന്നു.
എമിഗ്രേഷൻ വിഭാഗത്തിൽനിന്ന് ഇവരുടെ പാസ്പോർട്ട് വിവരങ്ങൾ തേടിയിട്ടുണ്ട്. സാധ്യമാകും വേഗത്തിൽ ലഭ്യമാക്കും. ആവശ്യമെങ്കിൽ പൊലീസ് സഹായവും തേടും. യാത്രക്കാരുടെ കൂട്ടത്തിൽ പത്ത് വിദേശരാജ്യങ്ങളിൽനിന്നുള്ള 20 പേരുണ്ടായിരുന്നു. ഇവരും തിരുവനന്തപുരത്ത് നിരീക്ഷണത്തിലാണ്.
ഇറ്റലിയിൽ നിന്നെത്തിയയാൾ വിമാനത്താവളത്തിൽ ഫോറിൻ എക്സ്ചേഞ്ച് സന്ദർശിച്ചിരുന്നു. ഇദ്ദേഹം സഞ്ചരിച്ച ടാക്സിയുടെ ഡ്രൈവറെയും കണ്ടെത്താനായി. ഇത്തരത്തിൽ വിമാനത്താവളത്തിന് പുറത്ത് ഇയാൾ സമ്പർക്കം പുലർത്തിയ പിതാവടക്കം ആറോളം പേെര നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
തലസ്ഥാനത്ത് കോവിഡ് സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ അടിയന്തര ക്രമീകരണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തിൽ തലസ്ഥാനത്തെ മന്ത്രിമാരടക്കം പെങ്കടുത്ത ഉന്നതതലയോഗം ചേർന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.