കോവിഡ് പ്രതിരോധം: സാേങ്കതികവിദ്യ ആയുധമാക്കി സാേങ്കതിക സർവകലാശാല
text_fieldsതിരുവനന്തപുരം: സാേങ്കതിക പരിജ്ഞാനവും സംവിധാനങ്ങളും കോവിഡ് പ്രതിരോധ പ്രവ ർത്തനങ്ങൾക്ക് നീക്കിവെക്കാൻ എ.പി.ജെ. അബ്ദുൽകലാം സാേങ്കതിക സർവകലാശാല മുഴുവൻ എൻജിനീയറിങ് കോളജുകൾക്കും നിർദേശം നൽകി.
കോളജ് ഹോസ്റ്റലുകൾ അടിയന്തരഘ ട്ടത്തിൽ കൊറോണ കെയർ സെൻററാക്കി മാറ്റാൻ ഭൗതിക സാഹചര്യം ഒരുക്കിവെക്കാനും ഹോസ്റ് റലിലെ അടുക്കള സാമൂഹിക അടുക്കളയാക്കി പൂർവ വിദ്യാർഥികളുടെ സഹായത്തോടെ ഫുഡ് ബാങ് ക് ആരംഭിക്കാനും നിർദേശിച്ചു.
പ്രോ വൈസ്ചാൻസലർ ഡോ.എസ്. അയൂബിെൻറ നേതൃത്വത്തി ൽ രൂപവത്കരിച്ച കൊറോണ സെൽ 140 കോളജുകളിലെ സെല്ലുകളുമായും എൻ.എസ്.എസ് യൂനിറ്റുകളുമായും ചേർന്ന് ജില്ല, മേഖല അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. രോഗപ്രതിരോധവുമായി ബന്ധപ്പെട്ട അടിയന്തര പ്രവർത്തനങ്ങൾക്ക് മുൻകരുതൽ സംവിധാനം ഒരുക്കാൻ മുഴുവൻ കോളജ് പ്രിൻസിപ്പൽമാർക്കും സർവകലാശാല നിർദേശം നൽകി.
അടിയന്തര ചികിത്സക്ക് ആവശ്യമായ മുൻകരുതൽ സംവിധാനങ്ങൾ കാമ്പസുകളിലും ഹോസ്റ്റലുകളിലും സജ്ജീകരിക്കും. രോഗബാധിതരുടെ നിരീക്ഷണം, മരുന്നുകളുടെയും ഭക്ഷ്യസാധനങ്ങളുടെയും വിതരണം, കൗൺസലിങ്, ആരോഗ്യപ്രവർത്തകരുടെ വിന്യാസം, ടെസ്റ്റുകളുടെ സ്ക്രീനിങ് സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിൽ ജിയോഫെൻസിങ് ആപ്പുകൾ വഴി മികച്ച സേവനം ഉറപ്പുവരുത്താൻ സഹായിക്കും. സർക്കാർ/ ബന്ധപ്പെട്ട അധികാരികളുടെ മുൻകൂർ അനുമതിയോടെ മാത്രമേ ഏതുതരത്തിലുള്ള സന്നദ്ധ പ്രവർത്തനവും നടത്താവൂവെന്നും വൈസ് ചാൻസലർ ഡോ.എം.എസ്. രാജശ്രീ നിർദേശിച്ചു.
സർവകലാശാല നൽകിയ പ്രധാന നിർദേശങ്ങൾ:
- കോളജ് ഹോസ്റ്റൽ കാൻറീൻ സാമൂഹിക അടുക്കളയാക്കി പൂർവ വിദ്യാർഥി സഹായത്തോടെ ഫുഡ് ബാങ്ക്. ഇവിടെനിന്ന് രോഗികൾ, പൊലീസ്, ആരോഗ്യപ്രവർത്തകർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കുക.
- ഫുഡ് ബാങ്കിലെ ഭക്ഷണ വിതരണത്തിനും ജില്ല ഫുഡ് ചെയിൻ മാനേജ്മെൻറിനും വിദ്യാർഥി സഹായത്തോടെ ആപ്പുകൾ
- പൊതുയിടങ്ങളിൽ മനുഷ്യസ്പർശം ഇല്ലാതെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന സാനിറ്റൈസർ സംവിധാനം ഒരുക്കൽ
- കെമിസ്ട്രി, കെമിക്കൽ എൻജിനീയറിങ് വിഭാഗങ്ങൾ സാനിറ്റൈസർ ലായനി ലാബുകളിൽ നിർമിക്കുക.
- ടെക്നിക്കൽ ടീം ആശുപത്രികളിലെ വെൻറിലേറ്റർ, ജനറേറ്റർ ഉൾപ്പടെയുള്ളവയുടെ കാര്യക്ഷമത ഉറപ്പാക്കുക
- മുഖാവരണം, കൈയുറകൾ, അണുനശീകരണ ലായനികൾ എന്നിവയുടെ നിർമാണത്തിന് ചെലവുകുറഞ്ഞ സാങ്കേതികവിദ്യ ഒരുക്കുക
- അടിയന്തര സേവനത്തിനായി എല്ലാ കോളജുകളിലും നൂറിൽ കുറയാത്ത വിദ്യാർഥികളുടെ സന്നദ്ധ സേന
- സ്ഥിതിവിവര കണക്കുകളും ഗൂഗിൾ മാപ്പുകളും ഉപയോഗിച്ചുള്ള ഇൻഫോഗ്രാഫിക്സ് അടിസ്ഥാനമാക്കി ജില്ലതല വ്യാപന പ്രവചന മോഡലുകൾ തയാറാക്കുക
- നിരീക്ഷണത്തിലുള്ളവരുടെ ഒറ്റപ്പെട്ടുകഴിയൽ ഉറപ്പാക്കാൻ ക്യു.ആർ കോഡ്, ജി.പി.എസ് ട്രാക്കിങ് സംവിധാനങ്ങൾ രൂപപ്പെടുത്തുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.