ലക്ഷണമില്ലാത്തവർക്കും കോവിഡ്: ‘നിശ്ശബ്ദ വ്യാപനം’ ചെറുക്കാൻ പ്രതിരോധം ഒരുങ്ങുന്നു
text_fieldsതിരുവനന്തപുരം: ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരിലും കോവിഡ് സ്ഥിരീകരിച്ചതിന െ തുടർന്ന് ‘നിശ്ശബ്ദ വ്യാപനം’ തടുക്കാനും പ്രതിരോധനീക്കങ്ങൾ. ലക്ഷണങ്ങളില്ലെങ് കിലും രോഗവ്യാപനം നടന്ന വിദേശത്തെയടക്കം ക്ലസ്റ്ററുകളിൽനിന്ന് മടങ്ങിയെത്തിയ വരിലും സൂക്ഷ്മനിരീക്ഷണം നടത്തും.
നിശ്ശബ്ദ വ്യാപനം തടയാൻ ഇടപെടാൻ ജില്ലകൾക്ക ് അനുമതി നൽകി. ലക്ഷണമില്ലാത്തവരും നിരീക്ഷണത്തിൽ പാർക്കണമെന്ന പ്രോേട്ടാക്കോൾ നിശ്ശബ്ദ വ്യാപന സാധ്യത കൂടി കണക്കിലെടുത്താണെന്നാണ് ആേരാഗ്യവകുപ്പ് വിശദീകരണം.
വൈറസ് ശരീരത്തിലെത്തിയാൽ േരാഗലക്ഷണങ്ങൾക്ക് കുറഞ്ഞത് 5-6 വരെ ദിവസമെടുക്കുമെന്നാണ് കണക്ക്. കൂടിയാൽ 14 ദിവസവും (പ്രീ സിംപ്റ്റമാറ്റിക് പീരിഡ്). ലക്ഷണം ഇല്ലെങ്കിലും ഇൗ കാലയളവിൽ വൈറസ് മറ്റൊരാളിലേക്ക് പകരാനിടയുണ്ടെന്നാണു ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നത്. ഇത് കണക്കിലെടുത്ത് പരിശോധന രീതികളിൽ മാറ്റം വരുത്തണമെന്നും കൂടുതൽ സൗകര്യം ഒരുക്കണമെന്നും കേരള ഗവ. മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷനും (കെ.ജി.എം.ഒ.എ) ആവശ്യപ്പെടുന്നു.
ലക്ഷണങ്ങളില്ലാത്തവരെയും ശ്രദ്ധിക്കേണ്ട നിർണായക സമയമാണിതെന്നാണ് വിദഗ്ധാഭിപ്രായം. രോഗികളുടെ പ്രാഥമിക സമ്പർക്കത്തിലുള്ളവർ, ലക്ഷണങ്ങളുള്ളവർ എന്നിവരുടെ സാമ്പിളാണ് പരിശോധിക്കുന്നത്.
പുതിയ സാഹചര്യത്തിൽ വൈറസിനെ അങ്ങോട്ടു ചെന്ന് കണ്ടെത്തി പ്രതിരോധിക്കും വിധം പരിശോധനയും ജാഗ്രതയും വേണം. ഹൈ റിസ്ക് അല്ലാത്ത സമ്പർക്കമുള്ളവരെയും പരിശോധിക്കണം. കോവിഡ് ബാധിതരെ പരിചരിക്കുന്ന ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തണം. സാമൂഹ്യാരോഗ്യകേന്ദ്രങ്ങളിലും മറ്റും സാധാരണ പനിയും ചുമയുമായെത്തുന്നവരിൽനിന്ന് സാമ്പിൾ സ്വഭാവത്തിൽ തെരഞ്ഞെടുക്കുന്നവരിൽ പരിശോധന നടത്തണമെന്നും കെ.ജി.എം.ഒ.എ നിർദേശിക്കുന്നു. അതേസമയം, വൈറസിെൻറ ജനിതക മാറ്റങ്ങൾ പഠിക്കാനും ആരോഗ്യവകുപ്പ് ആലോചിക്കുന്നുണ്ട്. ലോക്ഡൗണിന് ശേഷം വൈറസ് വ്യാപനത്തിെൻറ കണ്ണിപൊട്ടലിന് ഇത്തരമൊരു പഠനം അനിവാര്യവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.