കൊറോണക്കാലത്തെ അവധിയിലെ ആധി
text_fieldsകഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ വാർത്ത അറിഞ്ഞതുമുതൽ ഭാര്യയും ഭർത്താവും പരസ്പരം ഫോൺവിളികളിലായിരുന്നു. ഓഫിസിൽ ജോലിക്കെത്തിയ രണ്ടുപേരുടെയും സംസാരമാകട്ടെ കുഞ്ഞുങ്ങളെപ്പറ്റിയും. കൊറോണ പേടിയിൽ സ്കൂളുകൾ അടച്ച ിട്ടു. വീട്ടിൽ മറ്റാരുമില്ല. ഒരു മാസം കൊറോണ അവധിയും രണ്ടു മാസം വേനലവധിയും.
മൂന്നുമാസം കുഞ്ഞുങ്ങളെ നോക്ക ണം. കൗമാരപ്രായക്കാരാണെങ്കിൽ പറഞ്ഞു മനസിലാക്കാം. രണ്ടിലും മൂന്നിലുമെല്ലാം പഠിക്കുന്ന കുഞ്ഞുങ്ങളെ എങ്ങനെ കൈക ാര്യം ചെയ്യും. രണ്ടുപേർക്കും ജോലിക്കും പോകണം. ഇങ്ങോട്ടു വിളിച്ചാൽ അങ്ങോട്ടുപോകുന്ന കുട്ടികളാണ്. എല്ല ാ ശനിയാഴ്ചയും രാവിലെ കുട്ടികൾക്കാവശ്യമായതെല്ലാം എടുത്തുവെച്ച് ജോലിക്ക് പോയി വൈകിട്ട് തിരിച്ചെത്തു േമ്പാഴേക്കും വീട് തലതിരിച്ചുവെച്ചിട്ടുണ്ടാകും.
അണു കുടുംബങ്ങളുടെ ഏക ആശ്വാസം സ്കൂളുകളായിരുന്നു. രാവിലെ സ്കൂളിലാക്കിയാൽ വൈകിട്ട് വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരാം. അത് ഇല്ലാതായിരിക്കുന്നു. കുട്ടികളെ വീട്ടിനകത്താക്കി ജോലിക്കുപോകുന്ന മാതാപിതാക്കളുടെ ശരീരം ഓഫിസിനകത്താണെങ്കിലും മനസ് വീട്ടിനകത്താകും.
ആളുകളുടെ ജീവിത സങ്കൽപങ്ങളേ മാറി. കുട്ടികൾക്ക് വേണ്ടിയാണ് ജീവിതം. കുട്ടികളാണ് ഇേപാൾ വീടുകളിലെ കാര്യങ്ങൾ തീരുമാനിക്കുന്നതു പോലും. അതിനനുസരിച്ച് ജീവിത രീതികളും മാറിക്കഴിഞ്ഞു. ആ കുട്ടികളെ സംരക്ഷിക്കാനാണ് ഇപ്പോൾ പെടാപ്പാടുപെടുന്നതും. ജോലിപോയാൽ ജീവിക്കാൻ വേറെ നിവൃത്തിയില്ല. കുട്ടികളെ വയോധികരായ മാതാപിതാക്കളെ നോക്കാൻ ഏൽപ്പിച്ച ശേഷം ഓഫിസുകളിലെത്തുന്നവരുണ്ട്. എന്നാൽ ഇതിനു സാധിക്കാത്തവരാണ് ഭൂരിഭാഗവും.
ബന്ധുജനങ്ങളിൽനിന്നകന്ന് വിദൂര ദിക്കുകളിൽ വാടകക്കും അല്ലാതെയും കഴിയുന്ന ജോലിക്കാരായവർക്ക് മക്കളുടെ സംരക്ഷണം വലിയ വെല്ലുവിളിയായിയിരിക്കുന്നു. വൈകുന്നേരത്തിനുള്ളിൽ നിരവധി ഫോൺ വിളികൾ വീട്ടിലേക്കുണ്ടാകും. കാരണം പലവിധ പേടികളാണ് ഇപ്പോൾ മാതാപിതാക്കൾക്ക്.
കുട്ടികളിൽ രോഗം പടരാതിരിക്കാനുള്ള മുൻകരുതലിെൻറ ഭാഗമായാണ് സ്കൂളുകൾക്ക് അവധി നൽകിയത്. എന്നാൽ കുട്ടികളെ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയാത്തതിെൻറ വിഷമത്തിലാണ് മാതാപിതാക്കൾ. ചൂടും വെയിലും കുഞ്ഞുങ്ങളിൽ സ്വാഭാവികമായി ഉണ്ടാക്കുന്ന ജലദോഷവും തുമ്മലും പോലും കുഞ്ഞുങ്ങളെ െകാണ്ട് ആശുപത്രിയിലേക്ക് ഓടുന്ന നിലയാണ്. പുറത്തിറങ്ങാൻ അനുവദിക്കാത്തതിനാൽ വീട്ടിനകത്തേക്ക് കൊറോണ എത്തില്ലെന്ന ആശ്വാസത്തിലാണ് മാതാപിതാക്കൾ.
മിക്ക മാതാപിതാക്കൾക്കും കുഞ്ഞുങ്ങളെ നോക്കാൻ ജോലിക്ക് ഒരാളെ വെക്കാനുള്ള ശേഷിയില്ല. അതിനു കഴിയുന്നവർക്കാവട്ടെ, വിശ്വസിക്കാൻ കഴിയുന്ന ഒരാെള കിട്ടുക എന്നതും പ്രശ്നം. ജോലിക്കാർ കുഞ്ഞുമനസിനെ നോവിക്കുമോ എന്ന പേടി വേറെ. മാറി മാറി അവധി എടുത്തും രാത്രി, പകൽ ഡ്യൂട്ടി സമയങ്ങൾ ക്രമീകരിച്ചുമാണ് പലരും മുന്നോട്ടുപോകുന്നത്. ബന്ധുക്കളുടെ അടുത്തുപോലും വിശ്വസിച്ച് കുഞ്ഞുങ്ങളെ ഏൽപ്പിച്ച് പുറത്തുപോകാൻ കഴിയാത്ത നിലയിലേക്ക് സമൂഹം മാറിയെന്ന് മിക്ക മാതാപിതാക്കളും പറയുന്നു. കാണുന്നതും കേൾക്കുന്നതുമായ വാർത്തകൾ ആരെയും അവിശ്വസിക്കാവുന്ന തരത്തിൽ നമ്മെ പാകപ്പെടുത്തികഴിഞ്ഞു.
അവധിക്കാലത്തെ മാതാപിതാക്കളുടെ പ്രധാന ആശ്വാസം പരിശീലനക്കളരികളും ക്യാമ്പുകളും പഠന ക്ലാസുകളുമായിരുന്നു. എന്നാൽ കൊറോണ ബാധിച്ചതോടെ ഇവയെല്ലാം അടച്ചുപൂട്ടി. തിയറ്ററുകളോ മാളുകളോ ബീച്ചോ ഒന്നും ഇപ്പോൾ സാധ്യമല്ല.
കുഞ്ഞുങ്ങളെ ബോറടിപ്പിക്കാതെ മൂന്നുമാസവും വീട്ടിനകത്ത് ഇരുത്താനുള്ള തത്രപ്പാടിലാണ് ഇപ്പോൾ ഓരോ മാതാപിതാക്കളും. ഓൺലൈനിനെ കുട്ടികളുടെ പഠനവിഷയവുമായി ബന്ധപ്പെടുത്തി ഫലപ്രദമായി ഉപയോഗിച്ചും അയൽവീടുകളിലെ കുട്ടികളോടൊപ്പം കളിച്ചും ചിരിച്ചും കൊറോണ അവധിക്കാലം കുഞ്ഞുങ്ങൾ ആഘോഷിക്കട്ടെ. കൂടെ കുഞ്ഞുങ്ങൾക്കൊപ്പം ചിലവഴിക്കാനുള്ള സമയം മാതാപിതാക്കളും ഉപയോഗപ്പെടുത്തണം. എന്നാൽ കുട്ടികൾ ഇലക്ട്രോണിക് സക്രീനിൽ കുടുങ്ങിപോകുമോയെന്ന ആശങ്ക മിക്ക മാതാപിതാക്കൾക്കും ഉണ്ട്. ഫലപ്രദമായ വിനിയോഗം ഉറപ്പുവരുത്തുകയേ ഇതിന് മാർഗമുള്ളു. വിഡിയോ ഗെയിം വൈറസും ഓൺലൈൻ പിശാചുക്കളും ഗെയിം അടിമത്തവും മറക്കാൻ കഴിയാത്തതാണ് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.