കോവിഡ്: തൊഴിൽരഹിതരായി തിരിച്ചെത്തിയത് 6.31ലക്ഷം പ്രവാസികൾ
text_fieldsപത്തനംതിട്ട: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിമൂലം തൊഴിൽ നഷ്ടെപ്പട്ട് കേരളത്തിലേക്ക് മടങ്ങിയെത്തിയത് 6,31,276 പ്രവാസികൾ. പ്രവാസി കേരളീയകാര്യ വകുപ്പിെൻറ കീഴിെല നോർക്കയുടെ 2020 ജനുവരി മുതൽ 2021 ജനുവരി 21 വരെയുള്ള കണക്കാണിത്. മടങ്ങിയെത്തിയവരിൽ വീണ്ടും വിദേശത്തേക്ക് പോയത് അറുപത്തയ്യായിരത്തോളം പേർ മാത്രം. അവശേഷിക്കുന്ന 5.66 ലക്ഷത്തോളം പേർ തൊഴിൽരഹിതരായി ഇവിടെ തുടരുന്നു. ഗൾഫുകാരിൽ ബഹുഭൂരിഭാഗവും നാട്ടിലെത്തിയാൽ ജീവിക്കാൻ മാർഗമില്ലാത്തവരായി മാറുന്ന അവസ്ഥയിലുമാണ്. ഇത് സംസ്ഥാനത്തിെൻറ സാമ്പത്തിക-സാമൂഹിക മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്ക ഉയരുന്നു.
2020 ജനുവരിക്കുശേഷം ഇതുവരെ കേരളത്തിലേക്ക് മടങ്ങിയത് 9,47,513 പേരാണ്. ഇതിൽ തൊഴിൽ നഷ്ടപ്പെട്ട് എത്തിയവരെ കൂടാതെ 53,830 കുട്ടികളും 22,071 മുതിർന്ന പൗരന്മാരും 11,574 ഗർഭിണികളും 2,28,762 മറ്റുള്ളവരുമുണ്ട്. ഇതിൽ 10 ശതമാനം മടങ്ങിപ്പോയതായി കണക്കാക്കുന്നു. അത് അനുമാനം മാത്രമാണെന്നും മടങ്ങിയവരുടെ യഥാർഥകണക്ക് ലഭിച്ചിട്ടിെല്ലന്നും നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി 'മാധ്യമ'ത്തോട് പറഞ്ഞു. അന്താരാഷ്ട്ര വിമാന സർവിസുകൾ പൂർണതോതിലാകുന്നതോടെ മടങ്ങുന്നവരുടെ എണ്ണം ഇതിെൻറ രണ്ടിരട്ടിയാകുമെന്നാണ് കരുതുന്നത്. അന്തർ സംസ്ഥാനങ്ങളിൽ തൊഴിലെടുക്കുന്നവരിൽ 10 ശതമാനമെങ്കിലും മടങ്ങിയെത്തിയേക്കും.
കോവിഡ് പ്രതിസന്ധി തുടങ്ങുംമുമ്പ് നാട്ടിലെത്തിയവരിൽ മടങ്ങാനാകാതെ കഴിയുന്നവരും നിരവധിയുണ്ട്. അവരെകൂടി ചേർത്താൽ ആറ് ലക്ഷത്തിലേറെ പ്രവാസികൾ കോവിഡുമൂലം തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തങ്ങുന്നുണ്ടെന്നാണ് കണക്ക്. ഗൾഫിൽ തുടരുന്നവരിൽ തൊഴിലില്ലാതെ എല്ലാം ശരിയാകുമെന്നുകരുതി കാത്തുനിൽക്കുന്നവരും ആയിരക്കണക്കിനാണ്. സംസ്ഥാന ആഭ്യന്തര വരുമാനത്തിെൻറ 25-30 ശതമാനം പ്രവാസികളുടെ സംഭാവനയാണെന്നാണ് ഇത്തവണത്തെ ബജറ്റിൽ ധനമന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞത്. ഇതിൽ വലിയ ഇടിവുണ്ടാകുമെന്നാണ് പ്രവാസികളുടെ വൻതോതിെല മടങ്ങിവരവ് സൂചിപ്പിക്കുന്നത്.
40 ലക്ഷത്തോളം പേരാണ് കേരളത്തിൽനിന്ന് വിദേശത്തേക്ക് ചേക്കേറിയിട്ടുള്ളത്. അന്തർ സംസ്ഥാനങ്ങളിലേക്ക് തൊഴിൽ തേടി പോയവർ 13,73,552 പേരുണ്ടെന്നുമാണ് േനാർക്കയുടെ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.