കോവിഡ് ആക്ടീവ് കേസ്: യു.പിയെ മറികടന്ന് കേരളം മൂന്നാംസ്ഥാനത്തേക്ക്
text_fieldsതിരുവനന്തപുരം: ഡിസ്ചാർജ് മാർഗരേഖയിൽ സുപ്രധാന മാറ്റം വരുത്തിയിട്ടും ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ (ആക്ടീവ് കേസുകളിൽ) സംസ്ഥാനം യു.പിയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക്. മഹാരാഷ്ട്രയും (6,59,013) കർണാടകയും (4,44,754) യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ തുടരുേമ്പാൾ തിങ്കളാഴ്ചവരെയുള്ള കണക്കനുസരിച്ച് കേരളത്തിലെ ആക്ടീവ് കേസുകൾ 3,46,230 ആണ്.
പ്രതിദിന കേസുകൾ കൂടുകയും ആശുപത്രികളിൽ രോഗികളുടെ എണ്ണം ഉയരുകയും ചെയ്ത സാഹചര്യത്തിൽ ലക്ഷണമില്ലാത്തവരും നേരിയ ലക്ഷണങ്ങളുള്ളവരുമായി കോവിഡ് ബാധിതർക്ക് പരിശോധനയില്ലാതെതന്നെ രോഗമുക്തി നിർണയിക്കും വിധം ഡിസ്ചാർജ് മാനദണ്ഡങ്ങളിൽ സംസ്ഥാനം ഇളവ് വരുത്തിയിരുന്നു.
മൂന്ന് ദിവസം തുടർച്ചായി ലക്ഷണങ്ങളില്ലെങ്കിൽ രോഗം ഭേദമായതായി കണക്കാക്കാമെന്നാണ് പുതിയ മാനദണ്ഡം. ഇതോടെ രോഗമുക്തി നിരക്കിൽ വലിയ കുറവുണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷിച്ചിരുന്നത്. ഏറ്റവും ഉയർന്ന രോഗമുക്തി നിരക്കുള്ള 10 സംസ്ഥാനങ്ങളുടെ പട്ടികയിൽ ആറാമതാണ് കേരളം. പ്രതിദിനം 16,296 പേർക്കാണ് ഇവിടെ രോഗം ഭേദമാകുന്നത്. രാജ്യത്തെ മൊത്തം കോവിഡ് മുക്തിയുടെ 73 ശതമാനവുമുള്ള പത്ത് സംസ്ഥാനങ്ങളിൽ ഒന്നാമതുള്ള മഹാരാഷ്ട്രയിൽ 51356 പേർക്കാണ് രോഗം ഭേദമാകുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് എറണാകുളം ജില്ലയിലാണ്, 54,076 പേർ. കുറവ് 6039 ആക്ടീവ് കേസുകളുള്ള കൊല്ലത്തും. കോട്ടയം, ഇടുക്കി, കാസർകോട്, പത്തനംതിട്ട, വയനാട്, െകാല്ലം ജില്ലകളിലൊഴികെ മറ്റ് എട്ടിടങ്ങളിലും 15,000 ന് മുകളിൽ രോഗികളാണ് ചികിത്സയിലുള്ളത്.
ആക്ടീവ് കേസുകൾ
എറണാകുളം 54076
മലപ്പുറം 38754
തൃശൂർ 37756
തിരുവനന്തപുരം 27776
പാലക്കാട് 24321
കണ്ണൂർ 23514
ആലപ്പുഴ 19924
കോട്ടയം 16615
ഇടുക്കി 14283
കാസർകോട് 13014
പത്തനംതിട്ട 12113
വയനാട് 11005
കൊല്ലം 6039
ആക്ടീവ ് കേസുകളുടെ വർധന
തീയതി കേസുകൾ
ഏപ്രിൽ 27 24718
ഏപ്രിൽ 28 266646
ഏപ്രിൽ 29 284086
ഏപ്രിൽ 30 303733
മേയ് 01 323828
മേയ് 02 339441
മേയ് 03 345887
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.