കോവിഡ് കേരളത്തിലെ കുട്ടികളോട് കാട്ടിയത് കുട്ടിക്കളിയല്ല
text_fieldsതിരുവനന്തപുരം: 10 മാസത്തിനിടെ സംസ്ഥാനത്ത് കോവിഡ് പിടിയിലായത് പത്ത് വയസ്സിന് താഴെയുള്ള 59,882 കുഞ്ഞുങ്ങൾ. ഇൗ പ്രായപരിധിയിലെ ആറ് കുഞ്ഞുങ്ങൾ കോവിഡ് മൂലം മരിച്ചതായി ആരോഗ്യവകുപ്പ്. 11^20 പ്രായപരിധിയിലെ 77,760 പേർക്കും രോഗം സ്ഥിരീകരിച്ചു.
മരണം ഒമ്പത്. രക്ഷിതാക്കളിൽ നിന്നാണ് അധികം പേർക്കും രോഗം പകർന്നത്. ആശുപത്രികളിൽനിന്ന് വൈറസ് ബാധയേറ്റവരും ഉറവിടമറിയാത്തവരും ലക്ഷണങ്ങൾ പ്രകടമാകാതെ രോഗം വന്ന് പോയവരും കൂട്ടത്തിലുണ്ട്.മുതിര്‍ന്നവരെ അപേക്ഷിച്ച് കുഞ്ഞുങ്ങളിലെ വൈറസ് ബാധ തീവ്രമാകാത്തതിനാൽ അധികമാരും ഗൗരവത്തിലെടുക്കാറില്ല. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 2-14 ദിവസത്തിനകം ലക്ഷണങ്ങള്‍ അരംഭിക്കുമെങ്കിലും ഗുരുതരമാകൽ വിരളമാണ്. അതേസമയം, കോവിഡ് ബാധിതരാകുന്ന കുഞ്ഞുങ്ങൾക്ക് തുടർരോഗാവസ്ഥ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ശ്വാസകോശത്തിന് പുറമേ രക്തക്കുഴലുകെളയും ബാധിച്ചിട്ടുണ്ട്. ഇത് വിവിധ അവയവങ്ങളിലേക്കുള്ള രക്ത ഓട്ടത്തെ ബാധിക്കുന്നതാണ് തുടർ രോഗങ്ങൾക്ക് ഇടയാക്കുന്നത്. കോവിഡ് ഭേദമായശേഷം നാലാഴ്ച വരെയാണ് സാധാരണ ലക്ഷണങ്ങൾ പ്രകടമാകുന്നതെങ്കിലും ദീർഘമായ ഇളവേളക്ക് ശേഷവും രോഗമുണ്ടാകാം. പനി, മൂത്രത്തിെൻറ അളവ് കുറവ്, കടുത്ത ക്ഷീണം, കൈകളിലും മറ്റും വീക്കം, ഛർദി, നടക്കു
േമ്പാഴുള്ള ശ്വാസംമുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഹൃദയത്തിന് പോഷണം നൽകുന്ന രക്തക്കുഴലുകളെ ബാധിക്കുന്നവ സമയബന്ധിതമായി ചികിത്സിച്ചിെല്ലങ്കിൽ അപകടകരമാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. ഹൃദയത്തിന് പുറമേ വൃക്ക, ദഹനേന്ദ്രിയങ്ങൾ, കണ്ണ്, ചർമം എന്നിവയെയും ബാധിക്കാം. 21^30 പ്രായപരിധിയിലെ 1,57,730 പേർക്കും (മരണം-35) 31നും 40നും മധ്യേയുള്ളവരിൽ 146780 (മരണം-77) പേർക്കുമാണ് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടൊപ്പം 91^100 പ്രായപരിധിയിലെ 1804 പേർക്കും 100 വയസ്സിന് മുകളിലെ 29 പേർക്കും രോഗം പിടിപെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.