ദുബൈയിൽനിന്നെത്തിയ രണ്ടുപേർക്ക് രോഗലക്ഷണം; കണ്ണൂർ എയർപോർട്ട് ജീവനക്കാരന് കോവിഡ്
text_fieldsകണ്ണൂർ: ഞായറാഴ്ച ദുബൈയിൽനിന്ന് കണ്ണൂരിലെത്തിയ വിമാനത്തിലെ രണ്ടുപേർക്ക് കോവിഡ് ലക്ഷണം. കണ്ണൂർ, കാസർകോട് സ്വദേശികൾക്കാണ് രോഗ ലക്ഷണം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഫലമറിയുമെന്ന് കരുതുന്നു.
രാത്രി 9.10ഓടെ കണ്ണൂരിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നാലു കൈക്കുഞ്ഞുങ്ങളുള്‍പ്പെടെ 181 യാത്രക്കാരാണുണ്ടായിരുന്നത്.
ജില്ലയിലെ കോവിഡ് കെയര്‍ സെൻററുകളിലും മറ്റു ജില്ലകളിലും പോവേണ്ടവരെ പ്രത്യേക വാഹനങ്ങളിലാണ് യാത്രയാക്കിയത്. ഓരോ ജില്ലകളിലേക്കുമുള്ളവര്‍ക്കായി പ്രത്യേകം കെ.എസ്.ആര്‍.ടി.സി ബസുകള്‍ സജ്ജമാക്കിയിരുന്നു.
കണ്ണൂര്‍ സ്വദേശികളെ അഞ്ച് ബസുകളിലും കാസര്‍കോട് സ്വദേശികളെ രണ്ടു ബസുകളിലും കോഴിക്കോട്, മാഹി സ്വദേശികളെ ഒരു ബസിലുമായാണ് യാത്രയയച്ചത്. ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസ്സിനു താഴെയുള്ള കുട്ടികള്‍, 75നു മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങിയവരെ സ്വന്തം വാഹനങ്ങളിലും എയര്‍പോര്‍ട്ടിലെ പ്രീപെയ്ഡ് ടാക്സികളിലുമായി വീടുകളിലേക്ക് വിട്ടു.
അതേസമയം, കണ്ണൂർ എയർേപാർട്ടിലെ എയർ ഇന്ത്യ ജീവനക്കാരന് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചു. ഇയാൾ പുതുച്ചേരി സ്വദേശിയാണ്. നാട്ടിൽനിന്ന് ബൈക്കിൽ ജോലിക്ക് വരവെ കരപേരാവൂരിൽവെച്ച് അപകടത്തിൽപെട്ടിരുന്നു. തുടർന്ന് നാട്ടുകാർ എയർപോർട്ട് അധികൃതരെ വിവരം അറിയിച്ചു. പിന്നീട് ഇയാളെ പരിയാപുരം ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അവിടെനിന്ന് പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പർക്കത്തിൽപെട്ട 27 പേരോട് ആരോഗ്യവകുപ്പ് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു. അപകടത്തെതുടർന്ന് സഹായിച്ച നാട്ടുകാരായ 20 പേർ, ഡോക്ടർ, നഴ്സ്, ഇയാളെ സന്ദർശിച്ച എയർപോർട്ട് ജീവനക്കാർ എന്നിവരാണ് നിരീക്ഷണത്തിൽ പോകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.