കോവിഡ് ചികിത്സയിലുള്ളവർ കുറയുന്നു; ആക്ടീവ് കേസുകളിൽ ആശ്വാസസൂചന
text_fieldsതിരുവനന്തപുരം: പ്രതിദിന കേസുകൾക്കൊപ്പം ആശ്വാസമായി ചികിത്സയിലുള്ള രോഗികളുടെ എണ്ണവും കുറയുന്നു (ആക്ടീവ് കേസുകൾ). ഒരുഘട്ടത്തിൽ ആരോഗ്യ സംവിധാനങ്ങളെയെല്ലാം സമ്മർദത്തിലാക്കി നാല് ലക്ഷത്തിന് മേൽ ഉയർന്ന ആക്ടീവ് കേസുകൾ ഇപ്പോൾ 1.39 ലക്ഷത്തിേലക്ക് താഴുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നതിനൊപ്പം ഉയർന്ന രോഗമുക്തിനിരക്കും ആക്ടീവ് കേസുകൾ കുറയാൻ കാരണമായി. ഇതിൽ പുതിയ ഡിസ്ചാർജ് പ്രോേട്ടാകോളിനും സുപ്രധാന പങ്കുണ്ട്.
പോസിറ്റിവാകുന്നവരുടെ രോഗമുക്തി നിർണയത്തിന് വീണ്ടും ടെസ്റ്റ് നടത്തേണ്ടതില്ലെന്നും ലക്ഷണങ്ങളില്ലാതായി മൂന്ന് ദിവസം പൂർത്തിയാൽ നെഗറ്റിവായതായി പരിഗണിക്കാമെന്നുമാണ് പുതിയ ഡിസ്ചാർജ് മാർഗരേഖ.
ഒന്നാം തരംഗം ഏറ്റവും രൂക്ഷമായ 2020 ഒക്ടോബർ 10ന് സംസ്ഥാനത്ത് ചികിത്സയിലുണ്ടായിരുന്നത് 96,316 രോഗികളാണ്. 11,755 പേർക്കായിരുന്നു ഒന്നാം ഘട്ടത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധ. 17.75 ആയിരുന്നു അന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആദ്യ തരംഗത്തിൽ ഏഴ് മാസം കൊണ്ടാണ് ആകെ രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞത്. എന്നാൽ, രണ്ടാം തരംഗത്തിൽ മാർച്ച് 16 മുതൽ ഏപ്രിൽ 24 വരെയുള്ള 40 ദിവസംകൊണ്ടുമാത്രം 2.84 ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുകൂടി പരിഗണിക്കുേമ്പാൾ നിലവിലെ ആക്ടീവ് കേസുകൾ ആശ്വസിക്കാൻ വക നൽകുന്നവയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും നിലവിൽ 15 ൽ താഴെയാണ്.
െഎ.സി.എം.ആർ മാർഗനിർദേശം പരിഗണിച്ച് മറ്റ് സംസ്ഥാനങ്ങളെല്ലാം ഡിസ്ചാർജ് മാർഗരേഖയിൽ മാറ്റം വരുത്തുകയും രോഗമുക്തിക്ക് വീണ്ടും ടെസ്റ്റ് നടത്തി നെഗറ്റിവാകേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, കേരളം ആൻറിജൻ ടെസ്റ്റ് നിബന്ധനയാക്കിയാണ് മുന്നോട്ടുപോയത്. കേസുകളുടെ എണ്ണം പിടിവിട്ടുതോടെയാണ് സംസ്ഥാനവും മാറിച്ചിന്തിച്ചത്.
ആക്ടീവ് കേസുകൾ ഇങ്ങനെ
(ജൂൺ ഒമ്പത് വരെയുള്ള കണക്ക്)
തിരുവനന്തപുരം 12543
കൊല്ലം 6061
പത്തനംതിട്ട 7545
ആലപ്പുഴ 12829
കോട്ടയം 5646
ഇടുക്കി 7612
എറണാകുളം 21592
തൃശൂർ 9957
പാലക്കാട് 12474
മലപ്പുറം 20654
കോഴിക്കോട് 11816
വയനാട് 4038
കണ്ണൂർ 4842
കാസർകോട് 5262
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.