തെരഞ്ഞെടുപ്പിനുശേഷം കോവിഡ് മരണങ്ങൾ ഉയരുമെന്ന് ഉന്നതതല വിലയിരുത്തൽ
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പിനുശേഷം കോവിഡ് മരണങ്ങളുടെ എണ്ണം കൂടാമെന്നും രോഗവ്യാപനം ഉയരാമെന്നും ഉന്നതതല വിലയിരുത്തൽ. അടിയന്തര സാഹചര്യത്തെ നേരിടാൻ ആവശ്യമായ മുന്നൊരുക്കത്തിനും ആരോഗ്യവകുപ്പിന് നിർദേശം നൽകി. ഏതൊക്കെ സ്ഥലങ്ങളിലാണ് രോഗവ്യാപനം രൂക്ഷമാകുമെന്നത് സംബന്ധിച്ച് കൃത്യമായി റിപ്പോർട്ട് ഉന്നതതല സമിതി തയാറാക്കിയിട്ടുണ്ട്.
കോവിഡ് കേസുകളുടെ എണ്ണം നിലവിൽ കുറഞ്ഞിട്ടുണ്ടെങ്കിലും മരണസംഖ്യ വർധിക്കുകയാണിപ്പോൾ. കോവിഡ് രോഗികൾ 8000-10000 ആയിരുന്ന ഘട്ടത്തിൽ ശരാശരി 23 ആയിരുന്നു പ്രതിദിന മരണമെങ്കിൽ 4000-5000 എന്ന നിലയിൽ പ്രതിദിന കേസുകൾ താഴ്ന്നിട്ടും മരണനിരക്ക് ശരാശരി 30േലക്ക് ഉയർന്നിട്ടുണ്ട്. ഇത് അത്ര ശുഭസൂചനയല്ല നൽകുന്നതെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മരണസംഖ്യ കുറവാണെന്നതായിരുന്നു ആശ്വാസമായി പറഞ്ഞിരുന്നതെങ്കിലും കാര്യങ്ങൾ മാറുകയാണെന്നാണ് വിലയിരുത്തൽ. നവംബറോടെ റിവേഴ്സ് ക്വാറൻറീൻ അടക്കം അവതാളത്തിലാണ്. നിയന്ത്രണങ്ങളിൽ വലിയതോതിൽ ഇളവുവന്നതോടെ രോഗസാധ്യതയേറെയുള്ളവരടക്കം പുറത്തിറങ്ങി. സമ്പർക്കവിലക്കും ഇപ്പോൾ കാര്യക്ഷമമല്ല. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ രാജ്യത്തുതന്നെ മുൻനിരയിലാണ് സംസ്ഥാനം.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിെൻറ കാര്യത്തിലും ആശ്വാസത്തിന് ഇനിയും സമയമായിട്ടില്ല. നിലവിൽ ശരാശരി 9.5 ആണ് ടെസ്റ്റ് േപാസിറ്റിവിറ്റി. ഇത് അഞ്ചിലേക്ക് താഴുേമ്പാഴാണ് സുരക്ഷിതമെന്ന് പറയാനാകുക. ഇൗ സാഹചര്യങ്ങൾ മുൻനിർത്തിയാണ് തെരഞ്ഞെടുപ്പാനന്തരം സ്ഥിതി മോശമാകുമെന്ന വിലയിരുത്തലിലേക്കെത്തിയിട്ടുള്ളത്. അതേസമയം സംസ്ഥാനത്തെ ആർ.ടി.പി.സി.ആർ പരിശോധനകളുടെ എണ്ണം 30 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ടെന്നും അടിയന്തരമായി ഉയർത്തണമെന്നും ഉന്നതതല നിർദേശം ലഭിച്ച് രണ്ടാഴ്ചയാകുേമ്പാഴും ഇതുവരെയും നടപടിയുണ്ടായിട്ടില്ല. എണ്ണം കൂട്ടുന്നതിന് ക്ലസ്റ്ററുകളിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും വൃദ്ധസദനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലുമുള്ള വയോജനങ്ങള്‍ക്കും ആര്.ടി.പി.സി.ആര് പരിശോധന നടത്തണമെന്ന് വ്യവസ്ഥ ചെയ്ത് പരിശോധന മാർഗനിർദേശങ്ങൾ പുതുക്കിയതല്ലാതെ ഇതനുസരിച്ചുള്ള പരിേശാധന തുടങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.