കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ചു; പേരും വിവരങ്ങളും ഇവിടെ അറിയാം
text_fieldsതിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ച് തുടങ്ങി. ശനിയാഴ്ചയിലെ കോവിഡ് ബുള്ളറ്റിൻ മുതലാണ് പുതിയ ക്രമീകരണം. നിലവിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ വയസ്സും സ്ഥലവുമാണ് ബുള്ളറ്റിനിൽ ഉൾപ്പെടുത്തിയിരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ച 135 പേരുടെ വിവരങ്ങളാണ് പുറത്ത് വിട്ടത്. ലിസ്റ്റിൽ ജില്ല, പേര്, സ്ഥലം,വയസ്, ജെൻഡർ, മരണ ദിവസം എന്നീ വിവരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കോവിഡ് ബാധിതരാകുന്നവരുടെയും മരിക്കുന്നവരുടെയും പേരുവിവരം സ്വകാര്യത പരിഗണിച്ച് തുടക്കംമുതൽ പുറത്തുവിട്ടിരുന്നില്ല. കോവിഡ് മരണം കൂടിയ സാഹചര്യത്തിൽ മരിച്ചയാൾ കോവിഡ് പട്ടികയിലാണോ എന്ന് ഉറപ്പുവരുത്താൻ ബന്ധുക്കൾക്കുപോലും സാധിക്കുന്നില്ലെന്നതടക്കം പരാതി ഉയർന്നിരുന്നു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരും വയസ്സും സ്ഥലവും ജില്ലാടിസ്ഥാനത്തിലാണ് ഡി.എച്ച്.എസ് വെബ്സൈറ്റിൽ നൽകുക.
കോവിഡ് മരണ കണക്കിനെച്ചൊല്ലി വലിയ വിവാദങ്ങളുയരുന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. സമഗ്ര പുനഃപരിശോധന വേണമെന്ന ശക്തമായ ആവശ്യമുെണ്ടങ്കിലും വ്യക്തികളിൽനിന്ന് പരാതി കിട്ടിയാൽ പരിശോധിക്കാമെന്നാണ് ആരോഗ്യവകുപ്പ് നിലപാട്. വിമർശനങ്ങൾ ഉയരുേമ്പാഴും മരണങ്ങളെക്കുറിച്ച് വലിയ പരാതിയുള്ളതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.
കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യാം
https://dhs.kerala.gov.in/wp-content/uploads/2021/07/Bulletin-HFWD-Malayalam-July-03.pdf
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.