പോസിറ്റീവ് കേസുകൾ കുറയുന്നത് ആശ്വാസകരം - മന്ത്രി കെ.കെ. ശൈലജ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് കേസുകൾ കുറയുന്നത് ആശ്വാസകരമാണെന്ന് ആരോഗ്യ മന്ത്രി ക െ.കെ. ശൈലജ പറഞ്ഞു. സർക്കാറിെൻറയും ആരോഗ്യപ്രവർത്തകരുടെയുമെല്ലാം കൂട്ടായ പരിശ്രമത്തിന് ഫലം ലഭിക്കുന്നുണ് ട്. വൈറസ് വ്യാപനത്തിെൻറ ഗ്രാഫ് താഴ്ത്തുകയാണ് ലക്ഷ്യം.
എന്നാൽ, പൂർണമായി ആശ്വാസം ലഭിച്ചെന്ന് പറയാനാവില്ല. തൊട്ടടുത്ത സംസ്ഥാനങ്ങളിൽ രോഗവ്യാപനം ഉണ്ടാകുന്നത് ആശങ്ക ഉയർത്തുകയാണ്. കോവിഡ് പരിശോധനക്കായി സംസ്ഥാനത്ത് പത്ത് ലാബുകൾ സജ്ജമാണ്. പരിശോധനക്ക് നിലവിൽ ആവശ്യത്തിന് കിറ്റുകളുണ്ട്.
അതേസമയം, റാപ്പിഡ് ടെസ്റ്റ് നടത്താൻ കൂടുതൽ കിറ്റുകൾ വേണ്ടിവരും. കിറ്റുകൾക്കായി കാത്തിരിക്കുകയാണ്. ലോക്ക്ഡൗൺ ക്രമീകരണം കേന്ദ്ര നിർദേശ പ്രകാരം മാത്രമേ മാറ്റം വരുത്തുകയുള്ളൂ.
വിഷുവിന് സാധനങ്ങൾ വാങ്ങാൻ വരുന്നവർ സാമൂഹിക അകലം പാലിക്കണം. ആഘോഷങ്ങൾ പരിമിതപ്പെടുത്തണം. ജനങ്ങൾ ഒന്നായിട്ട് പുറത്തിറങ്ങുന്നത് നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.