വ്യാപനഭീതിക്കിടെ ശുഭസൂചനകൾ: കോവിഡ് കേസുകളുടെ ഇരട്ടിക്കൽ സമയം കൂടി
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപന ഭീതിക്കിടെ ആശ്വാസത്തിെൻറ നേരിയ സൂചനകൾ. രണ്ട് മാസത്തിനിടെ കേരളത്തിൽ കോവിഡ് കേസുകൾ ഇരട്ടിയാകാനെടുക്കുന്ന സമയദൈർഘ്യം കൂടി.
ഒക്ടോബർ 13ലെ കണക്കുപ്രകാരം േപാസിറ്റീവ് കേസുകൾ ഇരട്ടിയാകാൻ 21 ദിവസമെടുത്തിരുെന്നങ്കിൽ ഇപ്പോഴത് 36ലേക്കാണ് ഉയർന്നത്. സെപ്റ്റംബർ മധ്യത്തിൽ സംസ്ഥാനത്തെ ഇരട്ടിക്കൽ കണക്ക് ശരാശരി 17 ദിവസമായിരുന്നു. ഇതുമായി തരാതമ്യം ചെയ്യുേമ്പാഴാണ് വ്യാപന തീവ്രതയിൽ മാറ്റത്തിെൻറ സൂചന പ്രകടമാവുന്നത്.
കോവിഡ് കേസുകളുടെ എണ്ണം താരതമ്യേന കുറവായ ആഗസ്റ്റ് ആദ്യം 17 ദിവസമെടുത്താണ് രോഗബാധിതുടെ എണ്ണം ഇരട്ടിച്ചിരുന്നത്. നിലവിൽ സംസ്ഥാനം കോവിഡ് വ്യാപനത്തിെൻറ പാരമ്യതയിലാണെന്നാണ് ആരോഗ്യവകുപ്പിെൻറ വിലയിരുത്തൽ.
ഇൗ സാഹചര്യത്തിലാണ് ഇപ്പോഴത്തെ ഇരട്ടിക്കൽ സമയപരിധി ആശ്വാസം നൽകുന്നത്. രാജ്യത്താകെയും ഇതോെടാപ്പം കേരളത്തിലും കോവിഡ് രോഗവ്യാപനം കുറഞ്ഞുവരുന്ന പ്രവണത കണ്ടുതുടങ്ങിയതായി സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ അധ്യക്ഷൻ ഡോ.ബി. ഇഖ്ബാലും ചൂണ്ടിക്കാട്ടുന്നു.
അതേസമയം ആറ് ജില്ലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് സംസ്ഥാന ശരാശരിയേക്കാളും മുകളിലാണ്. ഇതിൽ മുന്നിൽ മലപ്പുറമാണ്. 31 ശതമാനമാണ് ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. കഴിഞ്ഞയാഴ്ച 26.3 ശതമാനമായിരുന്നു. മലപ്പുറം പരിശോധനകളുടെ കാര്യത്തിൽ ഏറ്റവും പിന്നിലുമാണ്.
രോഗികൾ താരതമ്യേന കുറവുള്ള പത്തനംതിട്ടയിൽ (ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്^9.2) പത്ത് ലക്ഷം പേരിൽ 17808 പരിശോധനകളാണ് നടക്കുന്നത്. എന്നാൽ മലപ്പുറത്ത് പത്ത് ലക്ഷം പേരിൽ 5928 പേരിലാണ് പരിശോധന. ടെസ്റ്റ് േപാസിറ്റിവിറ്റി റേറ്റിെല സംസ്ഥാന ശരാശരി 15.9 ശതമാനമാണ്. കോഴിക്കോട്, ആലപ്പുഴ, എറണാകുളം, തൃശൂർ, കാസർകോട് എന്നിവയാണ് ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റുള്ള മറ്റ് ജില്ലകൾ.
പുതിയ കണക്ക് പ്രകാരം കാസർകോട് പത്ത് ലക്ഷം പേരിൽ 2,418 പേർ രോഗികളാകുന്നുണ്ട്. തൃശൂരിൽ ^2135, എറണാകുളം ^2073, ആലപ്പുഴ ^1993, മലപ്പുറം ^1872 എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ കണക്ക്. സംസ്ഥാന ശരാശരിയാകെട്ട 1,766 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.