മൂന്ന് മാസത്തിനുശേഷം ടി.പി.ആർ പത്ത് കടന്നു
text_fieldsതിരുവനന്തപുരം: മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത കോവിഡ് സ്ഥിരീകരണ നിരക്ക് 10 ശതമാനം കടന്നു. 11.39 ശതമാനമാണ് നിരക്ക്. 1544 പേര്‍ക്ക് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം 1000 കടക്കുന്നത്. നാലുമരണവും ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
7972 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. ശനിയാഴ്ച എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (481) രോഗികള്‍. തിരുവനന്തപുരത്ത് 220 പേര്‍ക്കും പത്തനം തിട്ടയില്‍ 105 പേര്‍ക്കും കോട്ടയത്ത് 175 പേര്‍ക്കും തൃശൂരില്‍ 112 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ 133 പേരിലും കോവിഡ് കണ്ടെത്തി. പനി രോഗലക്ഷണങ്ങളുള്ളവര്‍ കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
അതേസമയം വൈറസിെൻറ ഒമിക്രോണ്‍ വകഭേദമാണ് സംസ്ഥാനത്ത് പടരുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. വേഗം പടരുമെങ്കിലും വാക്സിന് സ്വീകരിച്ചവരില്‍ രോഗം ഗുരുതരമാകുന്നില്ലെന്നതാണ് ആശ്വാസം. പ്രഹരശേഷി കുറവായതുകൊണ്ട് ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.